എംഒപി പാസാകണം
എ​യ്ഡ​ഡ് ഹൈ​സ്കൂ​ളി​ൽ 2017 ജൂ​ണി​ൽ ക്ല​ർ​ക്കാ​യി ജോ​ലി​യി​ൽ പ്ര​വേ​ശിച്ചു. എ​ന്‍റെ പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യ​ണ​മെ​ങ്കി​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റ് പാ​സാ​ക​ണ​മെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ​നി​ന്ന ് അ​റി​യി​ച്ച​ത്. എ​യ്ഡ​ഡ് സ്കൂ​ളി​ലെ ക്ല​ർ​ക്കു​മാ​ർ​ക്ക് പ്ര​മോ​ഷ​ൻ സാ​ധ്യ​ത ഇല്ലാത്തതിനാൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റ് പാ​സാ​ക​ണ​മെ​ന്നു​ള്ള വ്യ​വ​സ്ഥ ശ​രി​യാ​യ ന​ട​പ​ടി​യാ​ണോ?
രേ​ഖാ ജ​യിം​സ്, ക​ട്ട​പ്പ​ന

സാ​ധാ​ര​ണ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​മോ​ഷ​ൻ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റ് പാ​സാ​കേ​ണ്ട​തു​ണ്ട്. ഓ​രോ വ​കു​പ്പി​ന്‌റെ​യും പ്ര​ത്യേ​ക​ത അ​നു​സ​രി​ച്ചാ​ണ് ഇ​തു ന​ട​പ്പാ​ക്കി വ​രു​ന്ന​ത്. എ​ല്ലാ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും (ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ് ഒ​ഴി​കെ​യു​ള്ള​വ​ർ) എം​ഒ​പി നി​ർ​ബ​ന്ധ​മാ​യും പാ​സാ​കേ​ണ്ട​താ​ണ്. അ​തു​പോ​ലെ 2005നു​ശേ​ഷം സ​ർ​വീ​സി​ൽ വ​ന്നി​ട്ടു​ള്ള എ​യ്ഡ​ഡ് സ്കൂ​ളി​ലെ ക്ല​ർ​ക്കു​മാ​ർ​ക്ക് പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യ​ണ​മെ​ങ്കി​ൽ എം​ഒ​പി ടെ​സ്റ്റ് നി​ർ​ബ​ന്ധ​മാ​യും ജ​യി​ച്ചി​രി​ക്ക​ണം. 50 വ​യ​സു ക​ഴി​ഞ്ഞ​വ​ർ​ക്കു മാ​ത്ര​മേ ഇ​തി​ൽ​നി​ന്ന് ഒ​ഴി​വു ല​ഭി​ക്കു​ക​യു​ള്ളൂ.