വിദ്യാഭ്യാസ വകുപ്പിൽനിന്ന് വ്യക്തത വരുത്തണം
എ​യ്ഡ​ഡ് സ്കൂ​ളി​ൽ യു​പി​എ​സ്എ ആ​യി ജോ​ലി ചെ​യ്യു​ന്നു. സിം​ഗി​ൾ മാ​നേ​ജ്മെ​ന്‍റി​ന്‍റെ കീ​ഴി​ലു​ള്ള​താ​ണ് സ്കൂ​ൾ. ഹെ​ഡ്മി​സ്ട്ര​സ് 2019 മാ​ർ​ച്ചി​ൽ വിര മിക്കും. സീ​നി​യോറി​റ്റി പ്ര​കാ​രം എ​നി​ക്കാ​ണ് അ​ടു​ത്ത​താ​യി ഹെ​ഡ്മി​സ്ട്ര​സി​ന്‍റെ പ്ര​മോ​ഷ​ന് അ​ർ​ഹ​ത. ഞാ​ൻ അ​ക്കൗ​ണ്ട് ടെ​സ്റ്റ് ലോ​വ​ർ പാ​സാ​യ ആ​ളാ​ണ്. എ​ന്നാ​ൽ പു​തി​യ വി​ദ്യാ​ഭ്യാ​സ നി​യ​മ​പ്ര​കാ​രം ഹെ​ഡ്മാ​സ്റ്റ​ർ / ഹെ​ഡ്മി​സ്ട്ര​സ് ത​സ്തി​ക ല​ഭി​ക്ക​ണ​മെ​ങ്കി​ൽ പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ന് അ​ക്കൗ​ണ്ട് ടെ​സ്റ്റ് ലോ​വ​റും കെ​ഇ​ആ​റും ​പാ​സാ​ക​ണ​മെ​ന്ന് അ​റി​യാ​ൻ ക​ഴി​ഞ്ഞു. ഇ​ത് ശ​രി​യാ​ണോ?
ഗീ​ത ജ​യ​രാ​ജ്, കൊ​ല്ലം

മു​ന്പ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന വ്യ​വ​സ്ഥ പ്ര​കാ​രം എ​ൽ​പി/​യു​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ / ഹെ​ഡ്മി​സ്ട്ര​സ് ത​സ്തി​ക​യി​ലേ​ക്ക് പ്ര​മോ​ഷ​ൻ ല​ഭി​ക്കു​ന്ന​വ​ർ​ക്ക് അ​ക്കൗ​ണ്ട് ടെ​സ്റ്റ് ലോ​വ​ർ ടെ​സ്റ്റ് യോ​ഗ്യ​ത ഉ​ണ്ടാ​യി​രി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ 50 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​രോ (ടെ​സ്റ്റ് പാ​സാ​കു​ന്ന​തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​ർ) ആ​​യി​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ആ ​വ്യ​വ​സ്ഥ പു​തു​ക്കി പു​തി​യ ഉ​ത്ത​ര​വി​റ​ങ്ങി​യി​ട്ടു​ണ്ട്. ഹെ​ഡ്മാ​സ്റ്റ​ർ സ്കെ​യി​ലി​ൽ ശ​ന്പ​ളം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ എ​ൽ​പി/​യു​പി വി​ഭാ​ഗം അ​ധ്യാ​പ​ക​ർ അ​ക്കൗ​ണ്ട് ടെ​സ്റ്റ് ലോ​വ​ർ, കെ​ഇ​ആ​ർ എ​ന്നി​വ ജ​യി​ച്ചി​രി​ക്ക​ണം. ഇ​പ്പോ​ൾ 50 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​രെ ഇ​തി​ൽ പ​രി​ഗ​ണി​ക്കു​ന്നു​മി​ല്ല. ഇ​പ്പോ​ഴ​ത്തെ ഉ​ത്ത​ര​വ് ശ​രി​ക്കും വ്യ​ക്ത​മ​ല്ല. അ​തി​നാ​ൽ വ​കു​പ്പി​ൽ​നി​ന്ന് ഇക്കാര്യത്തിൽ വ്യ​ക്ത​ത വരുത്തണം.