ബാധ്യതാരഹിത സർട്ടിഫിക്കറ്റ് താമസം നേരിട്ടാൽ പരിഹരിക്കാം
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽനി​ന്ന് 2016 ജൂ​ണ്‍ 30ന് ​ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് ത​സ്തി​ക​യി​ൽ വി​ര​മി​ച്ച ആ​ളാ​ണ്. എ​ന്‍റെ പെ​ൻ​ഷ​ൻ, ക​മ്യൂ​ട്ടേ​ഷ​ൻ എ​ന്നി​വ ല​ഭി​ച്ചു. എ​ന്നാ​ൽ ഗ്രാ​റ്റുവി​റ്റി / ഡി​സി​ആ​ർ​ജി എന്നിവ ഇ​തു​വ​രെ​യും വാ​ങ്ങാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. പ​ഞ്ചാ​യ​ത്തു വ​കു​പ്പി​ൽ​നി​ന്ന് ബാ​ധ്യ​താ​ര​ഹി​ത സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​തു​വ​രെ​യും ല​ഭി​ച്ചി​ട്ടി​ല്ല. എ​ന്‍റെ പേ​രി​ൽ ഒരു ത​ര​ത്തി​ലു​ള്ള സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യും ഇ​ല്ല. ഓ​ഡി​റ്റ് ക​ഴി​ഞ്ഞി​ട്ടി​ല്ല എ​ന്ന കാ​ര​ണ​മാ​ണ് പ​റ​യു​ന്ന​ത്. ഇ​പ്പോ​ൾ​ത​ന്നെ രണ്ടു വ​ർ​ഷം ക​ഴി​ഞ്ഞു. യാ​തൊ​രു​വി​ധ ന​ട​പ​ടി​ക​ളും ന​ട​ക്കു​ന്നി​ല്ല. എ​ന്‍റെ സാ​ന്പ​ത്തി​ക ന​ഷ്ടം പ​രി​ഹ​രി​ക്ക​പ്പെ​ടേ​ണ്ട​ത​ല്ലേ? ഗ്രാ​റ്റുവി​റ്റി​യാ​യി എട്ടു ല​ക്ഷ​ത്തി​ൽ കൂ​ടു​ത​ൽ തു​ക ല​ഭി​ക്കാ​നു​ണ്ട്. ഇ​തു പ​രി​ഹ​രി​ക്കാ​ൻ എ​ന്താ​ണ് മാ​ർ​ഗം?
ജേ​ക്ക​ബ് ജോ​ർ​ജ്, ഇരിട്ടി

ഓ​ഡി​റ്റ് ത​ട​സം​കൊ​ണ്ടോ അ​ല്ലെ​ങ്കി​ൽ മ​റ്റെ​ന്തെ​ങ്കി​ലു​മു​ള്ള ത​ട​സം​കൊ​ണ്ടോ ബാ​ധ്യ​താ ര​ഹി​ത സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​ന് താ​മ​സം നേ​രി​ട്ടാ​ൽ അ​തു പ​രി​ഹ​രി​ക്കാ​ൻ മാ​ർ​ഗ​മു​ണ്ട്. 21-6-2014 ലെ ​ധ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ 61/14 ന​ന്പ​രി​ലു​ള്ള സ​ർ​ക്കു​ല​റി​ൽ ഇ​തി​നു​ള്ള നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ൻ​പ്ര​കാ​രം നി​ർ​ദി​ഷ്ട ഫോ​മി​ലു​ള്ള സ​മ്മ​ത​പ​ത്രം മു​ദ്ര​പ​ത്ര​ത്തി​ൽ ത​യാ​റാ​ക്കി സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​യ ര​ണ്ടു സാ​ക്ഷി​ക​ളു​ടെ ഒ​പ്പോ​ടു​കൂ​ടി പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ച അ​ധി​കാ​രി​ക്ക് സ​മ​ർ​പ്പി​ക്കു​ക. സ​മ്മ​തപ​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് ബാ​ധ്യ​താ​ര​ഹി​ത സ​ർ​ട്ടി​ഫി​ക്ക​റ്റ് പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ച അ​ധി​കാ​രി​ക്ക് ഉ​ത്ത​ര​വാ​ക്കാ​വു​ന്ന​താ​ണ്. ഇ​തി​നു​വേ​ണ്ടി പ്ര​ത്യേ​ക​മാ​യി നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള ഫോ​മി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​വു​ന്ന​താ​ണ്. ഇ​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ മാ​തൃ​ക​യും 21-6-2014 ലെ ​സ​ർ​ക്കു​ല​റി​ലും 8-10-2014 ലെ ​റൂ​ൾ 90/ 2014-ാം ന​ന്പ​ർ സ​ർ​ക്കു​ല​റി​ലും ന​ൽ​കി​യി​ട്ടു​ണ്ട്.