മൂന്നാമത്തെ ഗ്രേഡ് ലഭിക്കില്ല
8-/11-/1996ൽ ​എ​ൽ​ഡി ടൈ​പ്പി​സ്റ്റാ​യി സ​ഹ​ക​ര​ണ വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പി​ന്നീ​ട് യു​ഡി ടെ​പ്പി​സ്റ്റ്, സീ​നി​യ​ർ ഗ്രേ​ഡ് ടൈ​പ്പി​സ്റ്റ്, സെ​ല​ക്ഷ​ൻ ഗ്രേ​ഡ് ടൈ​പ്പി​സ്റ്റ് എ​ന്നീ പ്ര​മോ​ഷ​നു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. എ​നി​ക്ക് 8-/11/-2018ൽ ​22 വ​ർ​ഷ​ത്തെ ഹ​യ​ർഗ്രേ​ഡി​ന് അ​ർ​ഹ​ത​യു​ണ്ടോ? ഉ​ണ്ടെ​ങ്കി​ൽ ഏ​തു സ്കെ​യി​ലി​ലാ​ണ് ഗ്രേ​ഡ് അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ഓ​പ്ഷ​ൻ കൊ​ടു​ക്കു​ന്ന ന​ട​പ​ടി ഇ​ല്ല എ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. ഇ​തി​നുവേണ്ടി ഞാ​ൻ എ​ന്തെ​ങ്കി​ലും അ​പേ​ക്ഷ ന​ൽ​കേ​ണ്ട​തു​ണ്ടോ?
കെ.​എം. ലീ​ന, കൊ​ല്ലം

നി​ല​വി​ൽ 8, 15, 22, 27 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്പോ​ഴാ​ണ് ഗ്രേ​ഡ് അ​നു​വ​ദി​ക്കു​ന്ന​ത്. എ​ന്നാ​ൽ താ​ങ്ക​ൾ​ക്ക് 22 വ​ർ​ഷത്തെ സേ​വ​ന​ത്തി​നി​ട​യി​ൽ മൂ​ന്നു പ്ര​മോ​ഷ​നു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര​ണ​ത്താ​ൽ താ​ങ്ക​ൾ​ക്ക് 22 വ​ർ​ഷ​ത്തെ മൂ​ന്നാ​മ​ത്തെ ഗ്രേ​ഡ് ല​ഭി​ക്കാ​നു​ള്ള അ​ർ​ഹ​ത​യി​ല്ല. അ​തി​നാ​ൽ ഇ​നി 27 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ മാ​ത്ര​മേ ഗ്രേ​ഡി​ന് അ​ർ​ഹ​ത​യു​ള്ളൂ. 27 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ താ​ങ്ക​ൾ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ മ​തി. നി​ല​വി​ൽ ഓ​പ്ഷ​ൻ ന​ൽ​കു​ന്ന സ​ന്പ്ര​ദാ​യം ഇ​ല്ല.