പെൻഷൻകാർക്കുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി: നടപടികൾ ആരംഭിച്ചിട്ടുണ്ട്
ട്ര​ഷ​റി മു​ഖേ​ന പെ​ൻ​ഷ​ൻ വാ​ങ്ങുന്നു. 74 വ​യ​സു​ണ്ട്. സ​ർ​ക്കാ​ർ പെ​ൻ​ഷ​ൻ​കാ​ർ​ക്കു​വേ​ണ്ടി​യു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തി​നെ​പ്പ​റ്റി അ​റി​യാ​ൻ ക​ഴി​ഞ്ഞു. എ​ന്നാ​ൽ അ​തി​ന്‍റെ ന​ട​പ​ടി​ക​ൾ എ​വി​ടെ വ​രെ​യാ​യി. എ​സ്ബി അ​ക്കൗ​ണ്ട് മു​ഖേ​ന പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന ആ​ളാ​ണ്. ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്പോ​ൾ മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് നിർത്തലാ ക്കു​മോ?
കെ.​എം. ജോ​ണ്‍,
കു​റ​വി​ല​ങ്ങാ​ട്

പെ​ൻ​ഷ​ൻ​കാ​ർ​ക്കു​വേ​ണ്ടി​യു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യു​ടെ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്രാ​ഥ​മി​ക​മാ​യി അ​തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ട്ര​ഷ​റി​ക​ളി​ൽ​നി​ന്നും വി​ത​ര​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അപേക്ഷാഫോം ​പൂ​രി​പ്പി​ച്ച് താ​ത്പ​ര്യ​മു​ള്ള പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ട്ര​ഷ​റി​ക​ളി​ൽ കൊ​ടു​ക്കാ​വു​ന്ന​താ​ണ്. ഈ ​മാ​സം മു​ത​ൽ അപേ ക്ഷകൾ (ട്ര​ഷ​റി​യി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന​ത്) സ്വീ​ക​രി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. പെ​ൻ​ഷ​ണ​ർ​ക്കും ആ​ശ്രി​തരായ ഭാ​ര്യ/​ഭ​ർ​ത്താ​വ് എ​ന്നി​വ​ർ​ക്കും ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും. ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ഇ​പ്പോ​ൾ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സാ​യ മുപ്പതു ശ​ത​മാ​നം തു​ട​ർ​ന്ന് ല​ഭി​ക്കു​ക​യി​ല്ല. ഇ​ൻ​ഷ്വ​റ​ൻ​സി​ന്‍റെ പ്രീ​മി​യ​മാ​യി ഈ മു പ്പതു ​ശ​ത​മാ​നം തു​ക ക​ണ​ക്കി​ൽ​പ്പെ ടു​ത്തു​ന്ന​താ​ണ്.