ശാരീരിക ന്യൂനതയുള്ള മക്കൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും
സർവീസ് പെ​ൻ​ഷ​നും ഫാ​മി​ലി പെ​ൻ​ഷ​നും വാ​ങ്ങു​ന്നു ണ്ട്. ഇത്തരക്കാർ പുതിയ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് സ്കീ​മി​ൽ ചേരാൻ പ്രത്യേകം പ്രത്യേകം അ​പേ​ക്ഷ​ക​ൾ ന​ൽ​കേ​ണ്ട​തു​ണ്ടോ? അ​തു​പോ​ലെ സർവീസ് പെൻഷൻകാർക്ക് ചി​കി​ത്സാ സ​ഹാ​യം പ​ങ്കാ​ളി​ക്കും ല​ഭി​ക്കുമെ​ന്നാ​ണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. പെ​ൻ​ഷ​നെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന മക്കൾക്ക് ഇ​തി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കു​മോ? ആ​ശ്രി​ത​രി​ൽ ആ​ർ​ക്കൊ​ക്കെ ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും. ?
ഡേ​വി​ഡ്്‍, പ​ത്ത​നാ​പു​രം

ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പദ്ധതിപ്രകാരം സർവീസ് പെൻ ഷൻ വാങ്ങുന്നവരുടെ പ​ങ്കാ​ളി​ക്ക് (ഭാ​ര്യ/ ഭ​ർ​ത്താ​വ്) പദ്ധതി യുടെ പ്രയോജനം ലഭിക്കും. കൂ​ടാ​തെ ശാരീരിക ന്യൂനത യുള്ള ആ​ശ്രി​ത​രാ​ണെ​ങ്കി​ൽ അ​വ​ർ​ക്കും ഈ ​പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കും. ഒരു അപേക്ഷ നൽകിയാൽ മതി.

ഫാ​മി​ലി പെ​ൻ​ഷ​ൻ​കാ​രാ​ണെ​ങ്കി​ൽ ആ​ശ്രി​ത​ർ എ​ന്ന നി​ല​യി​ൽ ശാരീരിക ന്യൂനതയുള്ള മ​ക്ക​ൾ ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ഈ ​പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക​യു​ള്ളൂ.

പെൻഷൻ കാർക്ക് ഇ​പ്പോ​ൾ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സാ​യ 300രൂ​പ ഈ ​പ​ദ്ധ​തി​യി​ലേ​ക്ക് മാ​റ്റു​ന്ന​താ​ണ്. ഈ ​പ​ദ്ധ​തി പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് ഇ​ല്ലാ​താ​കു​ന്ന​താ​ണ്.