ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ: 50-ാം ജന്മദിനത്തിലെ പൂർവാഹ്‌‌നം മുതൽ ഇളവ് പ്രാബല്യത്തിൽ വരും
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ൽ 1981 ഓ​ഗ​സ്റ്റ് 26നോ ​അ​തി​നു​ശേ​ഷ​മോ അന്പതു വ​യ​സ് കൈ​വ​രി​ക്കു​ന്ന​വ​ർ​ക്ക് പ്ര​മോ​ഷ​ൻ, പ്രൊ​ബേ​ഷ​ൻ, പൂ​ർ​ണ അം​ഗ​മാ​യു​ള്ള നി​യ​മ​നം എ​ന്നി​വ​യ്ക്ക് അ​വ​ശ്യ​യോ​ഗ്യ​ത​യാ​യി സ്പെ​ഷ​ൽ റൂ​ളി​ൽ വ്യ​വ​സ്ഥ ചെ​യ്തി​ട്ടു​ള്ള​വ ഒ​ഴി​കെ​യു​ള്ള നി​ർ​ബ​ന്ധി​ത വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ൾ വി​ജ​യി​ക്കു​ന്ന​തി​ൽ​നി​ന്ന് സ്ഥി​ര​മാ​യി ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന​തി​ന് അ​ർ​ഹ​ത​യു​ണ്ട്. എ​ന്നാ​ൽ ഇ​പ്ര​കാ​ര​മു​ള്ള​വ​രു​ടെ പ്രൊ​ബേ​ഷ​ൻ പ്ര​ഖ്യാ​പ​നം, പ്ര​മോ​ഷ​ൻ എ​ന്നി​വ​യ്ക്കു​ള്ള പ്രാ​ബ​ല്യ തീ​യ​തി വി​വി​ധ നി​യ​മ​നാ​ധി​കാ​രി​ക​ൾ ക​ണ​ക്കാ​ക്കു​ന്ന​ത് വ്യ​ത്യ​സ്ത രീ​തി​ക​ളിലാണ്.

1981 ഓ​ഗ​സ്റ്റ് 26നോ ​അ​തി​നു​ശേ​ഷ​മോ 50 വ​യ​സ് കൈ​വ​രി​ക്കു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​മോ​ഷ​ൻ, പ്രൊ​ബേ​ഷ​ൻ, പൂ​ർ​ണ അം​ഗ​മാ​യു​ള്ള നി​യ​മ​നം എ​ന്നി​വ​യ് ക്ക് അ​വ​ശ്യ​യോ​ഗ്യ​ത​യാ​യി സ്പെ​ഷ​ൽ റൂ​ളി​ൽ വ്യ​വ​സ്ഥ ചെ​യ്തി​ട്ടു​ള്ള​വ ഒ​ഴി​കെ​യു​ള്ള നി​ർ​ബ​ന്ധി​ത വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ൾ വി​ജ​യി​ക്കു​ന്ന​തി​ന് കേ​ര​ള സ്റ്റേ​റ്റ് ആ​ൻ​ഡ് സ​ബോ​ർ​ഡി​നേ​റ്റ് സ​ർ​വീ​സ​സ് റൂ​ൾ​സ് (കെഎസ് ആ ൻഡ് എസ്എസ്ആർ) ഭാ​ഗം 2 ച​ട്ടം 13 ബി ​പ്ര​കാ​രം അ​നു​വ​ദി​ക്കു​ന്ന സ്ഥി​ര​മാ​യ ഇ​ള​വ് ജീ​വ​ന​ക്കാ​ര​ന്‍റെ അ​ന്പ​താം ജന്മദി​ന​ത്തി​ന്‍റെ പൂ​ർ​വാ​ഹ്‌‌ നം പ്രാ​ബ​ല്യ​ത്തി​ൽ ന​ൽ​കാ​വു​ന്ന​താ​ണ്. അ​തി​നാ​ൽ അ​ന്നേ തീ​യ​തി മു​ത​ൽ ത​ന്നെ ജീ​വ​ന​ക്കാ​ര​ന്‍റെ പ്രൊ​ബേ​ഷ​ൻ പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​ന്ന​തി​നും ഒ​ഴി​വു​ള്ള ത​സ്തി​ക​യി​ൽ മ​റ്റ് വി​ധ​ത്തി​ൽ നി​യ​മി​ക്ക​പ്പെ​ടു​ന്ന​തി​ന് യോ​ഗ്യ​നാ​ണെ​ങ്കി​ൽ പ്ര​മോ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നും അ​ർ​ഹ​ത​യു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നു.

ഉ​ദാ​ഹ​ര​ണ​ത്തി​ന് നി​ർ​ബ​ന്ധി​ത വ​കു​പ്പു​ത​ല പ​രീ​ക്ഷ വി​ജ​യി​ക്കാ​ത്ത കാ​ര​ണ​ത്താ​ൽ പ്രൊ​ബേ​ഷ​ൻ പ്ര​ഖ്യാ​പി​ക്കാ​ത്ത 30-05-1968 ജ​ന​ന​ത്തീ​യ​തി​യാ​യു​ള്ള ജീ​വ​ന​ക്കാ​ര​ന്‍റെ പ്രൊ​ബേ​ഷ​ൻ 30-05-2018 പൂ​ർ​വാ​ഹ​്നം പ്രാ​ബ​ല്യ​ത്തി​ൽ പ്ര​ഖ്യാ​പി​ക്കു​ന്ന​താ​ണ്.

മു​ൻ​കാ​ല​ങ്ങ​ളി​ൽ മ​റ്റ് വി​ധ​ത്തി​ൽ തീ​ർ​പ്പാ​ക്ക​പ്പെ​ട്ട കേ​സു​ക​ൾ പു​ന​ഃപ​രി​ശോ​ധി​ക്കേ​ണ്ട​തി​ല്ല.
ഉദ്യോഗസ്ഥ ഭരണ പരി ഷ്കാര വകുപ്പ് സർക്കുലർ 1/235/2018.