സർക്കാർ ജീവനക്കാർക്ക് കുടുംബത്തോടൊപ്പം അവധിക്കാല വിനോദയാത്ര (എൽടിസി) യാത്രക്കൂലി ലഭിക്കും
സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും 2011ലെ ​ശ​ന്പ​ള പ​രി​ഷ്ക​ര​ണ ഉ​ത്ത​ര​വ് പ്ര​കാ​രം (സ.​ഉ(​പി)​നം. 85/2011 തീ​യ​തി 26/02/2011) കു​ടും​ബ​ത്തോ​ടൊ​പ്പം ഒ​രി​ക്ക​ൽ വി​നോ​ദ​യാ​ത്ര പോ​കാ​ൻ യാ​ത്ര​ക്കൂ​ലി അ​നു​വ​ദി​ച്ചു. സ.​ഉ (​പി) 05/2013 ധന. തീ​യ​തി 02/01/2013 എ​ന്ന ഉ​ത്ത​ര​വി​ലൂ​ടെ സ​ർ​ക്കാ​ർ എ​ൽ​ടി​സി​യു​ടെ(Leave Travel Concession) മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു.

* എ​യ്ഡ​ഡ് സ്കൂ​ളി​ലെ​യും കോ​ള​ജി​ലെ​യും അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ ഫു​ൾ​ടൈം ജീ​വ​ന​ക്കാ​ർ​ക്കും (​ലോ​ക്ക​ൽ ബോ​ഡി ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ) എ​ൽ​ടി​സി​ക്ക് അ​ർ​ഹ​ത​യു​ണ്ട്.
* പ​തി​ന​ഞ്ച് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​രാ​ക​ണം അ​പേ​ക്ഷ​ക​ർ. പെ​ൻ​ഷ​നു ക​ണ​ക്കൂ​കൂ​ട്ടു​ന്ന എ​ല്ലാ സ​ർ​വീ​സും ഇ​തി​നാ​യി ക​ണ​ക്കു കൂ​ട്ടും.
* സ​ർ​വീ​സി​ൽ ഒ​രു പ്രാ​വ​ശ്യം മാത്രമേ നി​ല​വി​ലെ ഉ​ത്ത​ര​വ് പ്ര​കാ​രം എ​ൽ​ടി​സി ല​ഭി​ക്കൂ. എ​ന്നാ​ൽ സ​സ്പെ​ൻ​ഷ​ൻ കാ​ല​ത്തും മ​റ്റ് ജോ​ലി​ക​ൾ​ക്കാ​യി ശൂ​ന്യ വേ​ത​നാ​വ​ധി എ​ടു​ത്തവ​ർ​ക്കും പാ​ർ​ട്ട്ടൈം ​ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ർ​ക്കും താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്കും എ​ൽ​ടി​സി അ​ർ​ഹ​ത​യി​ല്ല.
* ജീ​വ​ന​ക്കാ​ർ, ജീ​വ​ന​ക്കാ​ര​ന്‍റെ ഭാ​ര്യ/​ഭ​ർ​ത്താ​വ്, അ​വി​വാ​ഹി​ത​രാ​യ മ​ക്ക​ൾ/​നി​യ​മ​പ​ര​മാ​യി ദ​ത്തെ​ടു​ക്കപ്പെട്ട മ​ക്ക​ൾ എ​ന്നി​വ​ർ​ക്കാ​ണ് എ​ൽ​ടി​സി അ​നു​വ​ദി​ക്കു​ക. ഇ​തി​നാ​യി എ​ല്ലാ ജീ​വ​ന​ക്കാ​രും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പേ​രുവി​വ​രം സ​ർ​വീ​സ് ബു​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തണം. എ​ൽ​ടി​സി​ക്കാ​യി അ​പേ​ക്ഷി​ക്കു​ന്പോ​ൾ കൊ​ടു​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പേ​രു​ക​ളും സ​ർ​വീ​സ് ബു​ക്കി​ലെ പേ​രു​ക​ളും ഒ​ന്നാ​ണെ​ന്ന് മേ​ല​ധി​കാ​രി ഉ​റ​പ്പു​വ​രു​ത്ത​ണം.
* 6500 കി​ലോ​മീ​റ്റ​ർ യാ​ത്രയ്​ക്കാ​ണ് (​മ​ട​ക്ക​യാ​ത്ര ഉ​ൾ​പ്പെ​ടെ) എ​ൽ​ടി​സി അ​നു​വ​ദി​ക്കു​ന്ന​ത്. ഏ​റ്റ​വും എ​ളു​പ്പ​ത്തി​ലു​ള്ള റൂ​ട്ടി​ലൂ​ടെ​യു​ള്ള യാ​ത്ര​യേ അം​ഗീ​ക​രി​ക്കൂ.
* അ​വ​ധി ദി​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​തി​ന​ഞ്ച് ദി​വ​സ​ത്തേ​ക്കാ​ണ് എ​ൽ​ടി​സി അ​നു​വ​ദി​ക്കു​ന്ന​ത്. വെ​ക്കേ​ഷ​ൻ കാ​ല​ത്ത് മാ​ത്ര​മേ അ​ധ്യാ​പ​ക​ർ​ക്ക് എ​ൽ​ടി​സി അ​നു​വ​ദി​ക്കൂ. (ഓ​ണം-​ക്രി​സ്മ​സ് അ​വ​ധി​ക്ക് പ​റ്റി​ല്ല).
* ജീ​വ​ന​ക്കാ​ര​ൻ യാ​ത്ര ക​ഴി​ഞ്ഞ് വ​ന്നാ​ൽ മൂ​ന്നൂ മാ​സ​ത്തി​ന​കം ഒ​റി​ജി​ന​ൽ ടി​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ രേ​ഖ​ക​ളും ക​ണ്‍​ട്രോ​ളിം​ഗ് ഓ​ഫീ​സ​റി​ന് സ​മ​ർ​പ്പി​ക്ക​ണം. യാ​ത്രയ്​ക്കു പോ​കും മു​ന്പേ 90ശ​ത​മാ​നം തു​ക അ​ഡ്വാ​ൻ​സാ​യി ക്ലൈ​യിം ചെ​യ്യാ​വു​ന്ന​താ​ണ്. ഇ​തി​നാ​യി അ​പേ​ക്ഷ​യോ​ടൊ​പ്പം ടി​ക്ക​റ്റി​ന്‍റെ കോ​പ്പി സ​മ​ർ​പ്പി​ക്ക​ണം. അ​ലോ​ട്ട്മെ​ന്‍റി​ന് അ​നു​സ​രി​ച്ച് അ​ഡ്വാ​ൻ​സ് അ​നു​വ​ദി​ക്കും. അ​ഡ്വാ​ൻ​സ് കൈ​പ്പ​റ്റി​യ​വ​ർ യാ​ത്ര ക​ഴി​ഞ്ഞ് ഒ​രു മാ​സ​ത്തി​ന​കം എ​ല്ലാ രേ​ഖ​ക​ളും ക​ണ്‍​ട്രോ​ളിം​ഗ് ഓ​ഫീ​സ​റി​ന് സ​മ​ർ​പ്പി​ക്ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം അ​ടു​ത്ത ശ​ന്പ​ള​ത്തി​ൽ​നി​ന്നും അ​ഡ്വാ​ൻ​സ് തു​ക പ​ലി​ശ സ​ഹി​തം തി​രി​ച്ചു​പി​ടി​ക്കു​ന്ന​താ​ണ്.
* പോ​കു​ന്ന സ്ഥ​ല​ത്തി​നെ സം​ബ​ന്ധി​ക്കു​ന്ന ഡി​ക്ള​റേ​ഷ​ൻ ക​ണ്‍​ട്രോ​ളിം​ഗ് ഓ​ഫീ​സ​റി​ന് യാ​ത്ര​യ്ക്കു മു​ന്പ് സ​മ​ർ​പ്പി​ക്ക​ണം. ഇ​ത് പി​ന്നീ​ട് മാ​റ്റാ​ൻ സാ​ധി​ക്കി​ല്ല. യ​ഥാ​ർ​ഥ ട്രെ​യി​ൻ/​റോ​ഡ്/​എ​യ​ർ ഫെ​യ​ർ(​അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ഉ​ള്ള​ത്) മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളൂ. കെഎ​സ്ആ​ർ പ​റ​ഞ്ഞി​ട്ടു​ള്ള മ​റ്റാ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മ​ല്ല.(​ആ​ക​സ്മി​ക ചെ​ല​വു​ക​ൾ, താ​മ​സി​ക്കു​ന്ന​തി​നു​ള്ള ഡി​എ തു​ട​ങ്ങി​യ​വ).
* ഭാ​ര്യ​യും ഭ​ർ​ത്താ​വും ജീ​വ​ന​ക്കാ​രാ​ണെ​ങ്കി​ൽ ഒ​രാ​ൾ​ക്കു മാ​ത്ര​മേ എ​ൽ​ടി​സി ക്ലെ​യിം അ​നു​വ​ദി​ക്കൂ. ഒ​രാ​ൾ എ​ൽ​ടി​സി വി​നി​യോ​ഗി​ച്ചി​ല്ലെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണം. ക​ണ്‍​ട്രോ​ളിം​ഗ് ഓ​ഫീ​സ​റാ​ണ് എ​ൽ​ടി​സി​യു​ടെ സാം​ഗ്ഷ​നിം​ഗ് അ​ഥോ​റി​റ്റി.