താത്കാലിക സർവീസ് പെൻഷനു പരിഗണിക്കില്ല
എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. 2019 ഏ​പ്രി​ൽ 30ന് ​വിരമിക്കും. നി​ല​വി​ൽ എ​നി​ക്ക് 28 വ​ർ​ഷ​ത്തെ തു​ട​ർ​ച്ച​യാ​യ സ​ർ​വീ​സും രണ്ടു വ​ർ​ഷ​ത്തെ താ​ത്കാ​ലി​ക സ​ർ​വീ​സു​മു​ണ്ട്. എ​ന്നാ​ൽ ഇ​പ്പോ​ൾ താ​ത്കാ​ലി​ക സ​ർ​വീ​സ് (ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ്) പെ​ൻ​ഷ​ന് പ​രി​ഗ​ണി​ക്കു​ക​യി​ല്ലെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. ഇ​തു ശ​രി​യാ​ണോ? ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് കൂ​ടി ചേ​ർ​ത്താ​ൽ മാ​ത്ര​മേ എ​നി​ക്ക് പൂ​ർ​ണ​തോ​തി​ലു​ള്ള പെ​ൻ​ഷ​ൻ ല​ഭി​ക്കു​ക​യു​ള്ളൂ. 2016 വ​രെ പെ​ൻ​ഷ​ൻ പ​റ്റി​യ​വ​ർ​ക്ക് ഇ​തു ബാ​ധ​ക​മ​ല്ലാ​യി​രു​ന്നു​വ​ല്ലോ. ഇ​ത് ഒ​രു അ​പാ​ക​ത​യ​ല്ലേ? ബ്രോ​ക്ക​ണ്‍ സ​ർ​വീ​സി​നെ സം​ബ​ന്ധി​ച്ച് പു​തി​യ ഉ​ത്ത​ര​വ് വ​ല്ല​തും ഉ​ണ്ടാ​യി​ട്ടു​ണ്ടോ?
ട്രീ​സാ​മ്മ തോ​മ​സ്,
നെ​ടു​ങ്ക​ണ്ടം

പെ​ൻ​ഷ​നു​ള്ള യോ​ഗ്യ​ത നി​ർ​ണ​യി​ക്കു​ന്പോ​ൾ താ​ത്കാ​ലി​ക സ​ർ​വീ​സ് (ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ്) ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​ള്ള ഉ​ത്ത​ര​വ് 2016ലാ​ണ് ഇ​റ​ങ്ങി​യ​ത്. എ​ന്നാ​ൽ താ​ത്കാ​ലി​ക സ​ർ​വീ​സ് ഇ​ൻ​ക്രി​മെ​ന്‍റി​നും ഹ​യ​ർഗ്രേ​ഡി​നും പ​രി​ഗ​ണി​ക്കു​ന്നു​മു​ണ്ട്. ഇ​ത് ശ​രി​ക്കും ഒ​രു അ​പാ​ക​ത​യാ​ണ്.
എ​ന്നാ​ൽ ഇ​ത് മാ​റ്റി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ഇ​തേ​വ​രെ​യും ഇ​റ​ങ്ങി​യി​ട്ടി​ല്ല. ഈ ​വി​ഷ​യം കോ​ട​തി​യി​ൽ വ​ന്ന​പ്പോ​ൾ സ​ർ​ക്കാ​ർ ഉ​ചി​ത തീ​രു​മാ​ന​മെ​ടു​ക്ക​ട്ടെ എ​ന്നാ​ണ് നി​ർ​ദേ​ശം വ​ന്ന​ത്. ഇ​തി​നു വി​രു​ദ്ധ​മാ​യി ഉ​ത്ത​ര​വു​ണ്ടാ​കു​ന്ന​തു​വ​രെ താ​ത് കാ​ലി​ക സ​ർ​വീ​സ് പെ​ൻ​ഷ​നു പ​രി​ഗ​ണി​ക്കാ​ൻ സാ​ധി​ക്കി​ല്ല. ഇ​തി​ൽ വ​ലി​യ സാ​ന്പ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​കു​ന്നു​ണ്ട്.