2019 വർഷത്തേക്കുള്ള പദ്ധതി പുതുക്കൽ
2019 വ​ർ​ഷ​ത്തേ​ക്കു​ള്ള ഗ്രൂ​പ്പ് പേ​ഴ്സ​ണ​ൽ അ​പ​ക​ട ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യു​ടെ പ്രീ​മി​യം ന​വം​ബ​ർ മാ​സ​ത്തി​ലെ ശ​ന്പ​ള​ത്തി​ൽ​നി​ന്നും കി​ഴി​വ് ചെ​യ്തു ഡി​സം​ബ​ർ 31ന​കം ട്ര​ഷ​റി​യി​ൽ ഒ​ടു​ക്കാ​ൻ അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ​ക്ക് 850 രൂ​പ​യും കെഎസ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് 550 രൂ​പ​യും മ​റ്റ് ജീ​വ​ന​ക്കാ​ർ​ക്ക് 400 രൂ​പ​യു​മാ​ണ് അടയ്ക്കേണ്ടത്. വാ​ഗ്ദ​ത്ത തു​ക പ​ത്തു​ല​ക്ഷ​മാ​ണ്. എ​ല്ലാ ജീ​വ​ന​ക്കാ​രും നോ​മി​നേ​ഷ​ൻ ഫോം ​കൂ​ടി ത​യാ​റാ​ക്കി ന​ൽ​കേ​ണ്ട​താ​ണ്. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്, നോ​മി​നേ​ഷ​ൻ ഫോം സർക്കാർ വെബ്സൈറ്റിൽ ലഭ്യമാണ്.

സം​സ്ഥാ​ന ഇ​ൻ​ഷ്വ​റ​ൻ​സ് വ​കു​പ്പ് മു​ഖേ​ന 2011ൽ ​ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ള്ള​തും പാ​ർ​ട്ട്ടൈം ക​ണ്ടി​ജ​ന്‍റ് എം​പ്ലോ​യീ​സ് ഉ​ൾ​പ്പെ​ടു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, അ​ധ്യാ​പ​ക​ർ, എ​യ്ഡ​ഡ് സ്കൂ​ൾ, കോ​ള​ജ് സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​ർ, പ​ഞ്ചാ​യ​ത്ത്-​മു​നി​സി​പ്പ​ൽ കോ​മ​ണ്‍ സ​ർ​വീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ, ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ർ, സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​ർ, പൊ​തു​മേ​ഖ​ല-​സ​ഹ​ക​ര​ണ-​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കെ​ല്ലാം പ​ദ്ധ​തി ബാ​ധ​ക​മാ​ണ്.