പൊതു അവധി ഒഴിവാക്കും
നീ​തി​ന്യാ​യ വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​യി ജോ​ലി ചെ​യ്യു​ന്ന ശാരീരിക ന്യൂനതയുള്ള ആളാണ്. ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പത്തു ദി​വ​സ​ത്തെ അ​വ​ധി​ക്ക് അ​പേ​ക്ഷി​ച്ച​പ്പോ​ൾ (സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ്) ഇ​ട​യ്ക്കു​വ​ന്ന പൊ​തു അ​വ​ധികൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് അ​വ​ധി അ​നു​വ​ദി​ച്ച​ത്. സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീവ് എ​ടു​ക്കു​ന്പോ​ൾ പൊ​തു​അ​വ​ധി ഒ​ഴി​വാ​ക്കേ​ണ്ട​ത​ല്ലേ? സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് ഒ​റ്റ​ത്ത​വ​ണ​യാ​യി എ​ടു​ക്ക​ണ​മെ​ന്ന് നി​യ​മ​മു​ണ്ടോ? ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് എ​ന്താ​ണ്?
ഗീ​തു മോ​ഹ​ൻ, മഞ്ചേശ്വരം

ശാരീരിക ന്യൂനതയുള്ള ജീ​വ​ന​ക്കാ​ർ​ക്ക് കെഎ​സ് ആ​ർ റൂ​ൾ പ്ര​കാ​രം അ​നു​വ​ദി​ക്കു​ന്ന സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. അ​വ​ധി ഒ​റ്റ​ത്ത​വ​ണ​യാ​യി എ​ടു​ക്ക​ണ​മെ​ന്നി​ല്ല. വി​വി​ധ ത​വ​ണ​ക​ളാ​യി എ​ടു​ക്കാ​വു​ന്ന​താ​ണ്. അ​നു​വ​ദി​ച്ച സ്പെഷൽ കാഷ്വൽ ലീവിൽ പൊ​തു അ​വ​ധി​ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ല​ഭി​ച്ച​തെ​ങ്കി​ൽ അ​ത് ഒ​ഴി​വാ​ക്കി അ​വ​ധി ക​ണ​ക്കാ​ക്കാ​വു​ന്ന​താ​ണ്. ധ​ന​കാ​ര്യ​വ​കു​പ്പി​ന്‍റെ 1/2016 ധ​ന. 08-01-2016 എ​ന്ന സ​ർ​ക്കു​ല​റി​ൽ ഇ​ത് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.