ഗ്രൂപ്പ് ഇൻഷ്വറൻസ് വരിസംഖ്യയുടെ കുടിശിക: ആദ്യം അനുമതി വാങ്ങണം
ഒ​രു വ​ർ​ഷ​ത്തെ ശൂ​ന്യവേ​ത​നാ​വ​ധി​ക്കു​ശേ​ഷം 2018 ഒക്‌‌ ടോബ​ർ ഒ​ന്നി​ന് വീ​ണ്ടും സ​ർ​വീ​സി​ൽ ചേ​ർ​ന്നു. എ​ന്നാ​ൽ എ​ന്‍റെ ശ​ന്പ​ള​ത്തി​ൽ​നി​ന്ന് ഗ്രൂ​പ്പ് ഇ​ൻ​ഷ്വ​റ​ൻ​സി​ന്‍റെ (ജിഐ എസ്) വ​രി​സം​ഖ്യ ഈടാക്കാ ൻ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​ൻ​ഷ്വ​റ​ൻ​സ് ഓ​ഫീ​സി​ൽ​നി​ന്ന് അ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ വരിസംഖ്യ തുടർ ന്ന് ഈടാക്കാൻ സാ​ധി​ക്കൂ എ​ന്നാ​ണ​റി​യി​ച്ച​ത്. പി​എ​ഫി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഈ ​പ്ര​ശ്നം ബാ​ധ​ക​മ​ല്ല. ഇ​നി​യും ശ​ന്പ​ള​ത്തി​ൽ​നി​ന്ന് ഗ്രൂ​പ്പ് ഇ​ൻ​ഷ്വ​റ​ൻ​സി​ന്‍റെ തു​ക പി​ടി​ക്ക​ണ​മെ​ങ്കി​ൽ ഇൻഷ്വറൻസ് ഒാ ഫീസിൽ നേ​രി​ട്ട് ബ​ന്ധ​പ്പെ​ടേ​ണ്ട ആ​വ​ശ്യ​മു​ണ്ടോ? എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത് ?
സ​ലീം മു​ഹ​മ്മ​ദ്,
ഈ​രാ​റ്റു​പേ​ട്ട

ശൂ​ന്യ​വേ​ത​നാ​വ​ധി പ്ര​കാ​രം ആറു മാ​സ​മോ അ​തി​ൽ കൂ​ടു​ത​ലോ അല്ലെങ്കിൽ രണ്ടു വ​ർ​ഷ​ത്തി​ൽ കൂ​ടു​തൽ അല്ലാ​തെയു​ള്ള കാ​ല​ത്തേ​ക്കോ അ​വ​ധി എ​ടു​ത്താ​ൽ തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്പോ​ൾ ഇ​ൻ​ഷ്വ​റ​ൻ​സി​ന്‍റെ പ​രി​ര​ക്ഷ ന​ഷ്ട​പ്പെ​ടും. അ​താ​യത് ജിഐഎസ് അം​ഗ​ത്വ​ത്തി​ൽ നി​ന്ന് പു​റ​ത്താ​കും. അ​തി​നാ​ൽ അം​ഗ​ത്വം പു​തു​ക്കു​ന്ന​തി​ന് ജി​ല്ലാ ഇ​ൻ​ഷ്വ​റ​ൻ​സ് ഓ​ഫീ​സ​ർ​ക്ക് ഓ​ഫീ​സ് മു​ഖേ​ന അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. മു​ട​ക്കം വ​രു​ത്തി​യ കു​ടി​ശി​കഅ​ട​യ്ക്കു​വാ​നു​ള്ള അ​നു​മ​തി ജി​ല്ലാ ഇ​ൻ​ഷ്വ​റ​ൻ​സ് ഓ​ഫീ​സ​ർ ന​ൽ​കു​ന്ന​താ​ണ്. അ​തി​നു​ശേ​ഷം ജിഐഎസ് വരിസം ഖ്യ തു​ട​ർ​ന്നുള്ള ശ​ന്പ​ള​ത്തി​ൽ​നി​ന്ന് ഈടാക്കും.