അവധിക്കു മൂന്നുമാസം മുന്പ് അപേക്ഷിക്കണം
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശൂ​ന്യ​വേ​ത​നാ​വ​ധി സം​ബ​ന്ധി​ച്ച പു​തി​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​താ​യി അ​റി​യാ​ൻ ക​ഴി​ഞ്ഞു. ശൂന്യവേതനാവധി ​പ്ര​കാ​രം അ​പേ​ക്ഷ സ്വീ​ക​രി​ക്കേ​ണ്ട​തി​ന്‍റെയും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​തിന്‍റെയും സ​മ​യ​ം ക്ര​മീ​ക​രി​ച്ച് ഉ​ത്ത​ര​വാ​യ​താ​യാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. ഇ​തി​ൽ ഏ​തെ​ല്ലാം അ​വ​ധി​ക​ളാ​ണ് ബാ​ധ​ക​മാ​യി​ട്ടു​ള്ള​ത് എ​ന്ന വി​വ​രം കൂ​ടി ല​ഭി​ച്ചാ​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യി​രു​ന്നു. എ​ല്ലാ ശൂ​ന്യ​വേ​ത​നാ​വ​ധി​ക​ളേ​യും ഇ​തു ബാ​ധി​ക്കു​മോ എ​ന്നു​ള്ള വി​വ​രം കൂ​ടി അ​റി​യാ​ൻ ക​ഴി​യു​മോ?
കെ.​ആ​ർ. ആ​നി,
തി​രു​വ​ല്ല

കെഎസ്ആ​ർ പാ​ർ​ട്ട് ഒ​ന്ന് അ​നു​ബ​ന്ധം 12എ, 12 ​സി പ്ര കാരം സ്വ​ദേ​ശ​ത്തോ വി​ദേ​ശ​ത്തോ ജോ​ലി നോ​ക്കു​ന്ന​തി​നും പ​ങ്കാ​ളി​യോ​ടൊ​ത്ത് വി​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​തി​നുമു​ള്ള അ​വ​ധി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ​ക​ളി​ൽ സ​മ​യ​ക്ര​മം സം​ബ​ന്ധിച്ചും തു​ട​ർ​ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചും സ​ർ​ക്കാ​ർ പു​തി​യ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​ട്ടു​ണ്ട്. സ.ഉ (പി)നം.170/2018 ധന. തീയതി 05/11/2018 ​എ​ന്നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ ഇ​ത് വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൻ​പ്ര​കാ​രം അ​വ​ധി ആ​രം​ഭി​ക്കേ​ണ്ട തീ​യ​തി​ക്ക് മൂന്നു മാ​സം മു​ന്പ് ഓ​ഫീ​സ് മേ​ധാ​വി​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ ല​ഭി​ച്ച ഓ​ഫീ​സ് മേ​ധാ​വി ഒ​രാ​ഴ്ച​യ്ക്ക​കം തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി മേ​ല​ധി​കാ​രി​ക്ക് സ​മ​ർ​പ്പി​ക്ക​ണം എ​ന്നാ​ണ് നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.