പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടു; 60 വയസുവരെ തുടരാം
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി​രി​ക്കെ 16-10-2018ൽ ​പ്യൂ​ണാ​യി / അ​റ്റ​ൻ​ഡ​ന്‍റ് പ്ര​മോ​ഷ​നാ​യി. എ​നി​ക്ക് 2026 മേ​യ് 14ന് 56 ​വ​യ​സ് പൂ​ർ​ത്തി​യാ​കും. അ​ങ്ങ​നെ ക​ണ​ക്കാ​ക്കി​യാ​ൽ എ​നി​ക്ക് ഫു​ൾ ടൈം ​സ​ർ​വീ​സ് എട്ടു വ​ർ​ഷം മാ​ത്ര​മേ ല​ഭി​ക്കൂ. പാ​ർ​ട്ട്ടൈം സ​ർ​വീ​സു​കൂ​ടി ചേ​ർ​ത്താ​ൽ മാ​ത്ര​മേ മി​നി​മം പെ​ൻ​ഷ​ന് അ​ർ​ഹ​ത ല​ഭി​ക്കു​ക​യു​ള്ളൂ. പങ്കാളിത്ത പെ​ൻ​ഷ​നു വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു​ക​ഴി​ഞ്ഞു. ഞാ​ൻ പാ​ർ​ട്ട്ടൈം സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച​ത് 1-4-2013ന് ​മു​ന്പാ​ണ​ല്ലോ. അ​പ്പോ​ൾ സ്റ്റാറ്റ്യൂട്ടറി പെ​ൻ​ഷ​ൻ ല​ഭി​ക്കേ​ണ്ട​ത​ല്ലേ?
ജി​ജി തോ​മ​സ്,
പ​ത്ത​നം​തി​ട്ട

01-04-2013നു ​ശേ​ഷ​മാ​ണ് താ​ങ്ക​ൾ ഫു​ൾ​ടൈം സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്.
അ​തി​നാ​ൽ താ​ങ്ക​ൾ​ക്ക് പങ്കാളിത്ത പെൻഷൻ ബാ​ധ​ക​മാ​ണ്. പാ​ർ​ട്ട്ടൈം സ​ർ​വീ​സി​നെ ഇ​തു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ പാ​ടി​ല്ല. എ​ന്നാ​ൽ താ​ങ്ക​ൾ 56 വ​യ​സ് പൂ​ർ​ത്തി​യാ​കു​ന്പോ​ൾ വിര മിക്കേണ്ട ആവശ്യമില്ല. പങ്കാ ളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടവരുടെ വിരമിക്കൽ പ്രാ​യം 60 വ​യ​സാ​ണ്.
അ​തി​നാ​ൽ താ​ങ്ക​ൾ 2030 മേ​യ് 31ന് ​മാ​ത്ര​മേ വിരമിക്കേണ്ടതുള്ളൂ. അ​പ്പോ​ൾ ഫു​ൾ​ടൈം സ​ർ​വീ​സി​നോ​ടൊ​പ്പം പാ​ർ​ട്ട്ടൈം സ​ർ​വീ​സി​ന്‍റെ 50 ശ​ത​മാ​നം കൂ​ടി അ​തോ​ടൊ​പ്പം ചേ​ർ​ക്കു​ന്ന​താ​ണ്.