പ്ര​മോ​ഷ​ൻ വേ​ണ്ടെ​ന്നുവ​ച്ചാ​ൽ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡി​നെ ബാ​ധി​ക്കും
ഗ​വ​. ഹൈ​സ്കൂ​ളി​ൽ എ​ച്ച് എ​സ്എ ആ​യി 21 വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്യുന്നു. മൂന്നു വ​ർ​ഷം മു​ന്പ് ഒ​രു വ​ർ​ഷ​ത്തേ​ക്ക് താ​ത്കാ​ലി​ക​മാ​യി പ്ര​മോ​ഷ​ൻ ആ​വ​ശ്യ​മി​ല്ലായെന്ന് രേ​ഖാ​മൂ​ലം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. പ്ര​മോ​ഷ​ൻ ല​ഭി​ച്ചാ​ൽ ദൂ​രെ സ്ഥ​ല​ത്തേ​ക്ക് പോ​കേ​ണ്ടി​വ​രു​ന്ന​തു​കൊ​ണ്ടാ​ണ് ഇ​പ്ര​കാ​രം ചെ​യ്ത​ത്. എ​ന്നാ​ൽ 2019 ജൂ​ണി​ൽ എ​നി​ക്ക് 22 വ​ർ​ഷ​ത്തെ സ​ർ​വീ​സ് പൂ​ർ​ത്തി​യാ​കും. അ​പ്പോ​ൾ 22 വ​ർ​ഷ​ത്തെ സെ​ല​ക്ഷ​ൻ ഗ്രേ​ഡ് ല​ഭി​ക്കു​ന്ന​തി​ന് എ​ന്തെ​ങ്കി​ലും ത​ട​സ​മു​ണ്ടോ?
ജി​സ​മ്മ തോ​മ​സ്,
ക​ടു​ത്തു​രു​ത്തി

നി​ല​വി​ൽ സ​ർ​വീ​സി​ലു​ള്ള ജീ​വ​ന​ക്കാ​ർ പ്ര​മോ​ഷ​ൻ സ്ഥി​ര​മാ​യോ താ​ത്കാ​ലി​ക സ​മ​യ​ത്തേ​ക്കോ വേ​ണ്ടെ​ന്നു വ​ച്ചാ​ൽ അ​ത് സ​മ​യ​ബ​ന്ധി​ത ഹ​യ​ർ ഗ്രേ​ഡി​നെ ബാ​ധി​ക്കും. എ​ത്ര​വ​ർ​ഷ​ത്തേ​ക്കാ​ണോ പ്ര​മോ​ഷ​ൻ വേ​ണ്ടെന്നു വ​ച്ച​ത്, ആ ​കാലയ ളവ് ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടാണ് സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേഡി​ന് അ​ർ​ഹ​ത ല​ഭി​ക്കു​ന്നത്. അ​താ​യ​ത് പ്ര​മോ​ഷ​ൻ വേ​ണ്ടെ​ന്നു​വ​ച്ച അ​ത്ര​യും കാ​ലം കൂ​ടി മു​ന്പോ​ട്ടു പോ​യെ​ങ്കി​ൽ മാ​ത്ര​മേ ആ ​സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡ് ല​ഭി​ക്കു​ക​യു​ള്ളൂ. പത്താം ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ലെ ഉ​ത്ത​ര​വി​ന്‍റെ അ​ന​ക്സ​ർ മൂ​ന്നി​ലെ 17-ാം പാ​ര​ഗ്രാ​ഫി​ൽ ഇ​ത് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സ.ഉ(പി) 7/2016 ധന. തീയതി. 20/01/2016.