സസ്പെൻഷൻ കാലത്തും മെഡിക്കൽ റീ ഇംബേഴ്സ്മെന്‍റ് ലഭിക്കും
പൊതുമരാമത്ത് വ​കു​പ്പി​ൽ ഓ​വ​ർ​സീ​യ​റാ​ണ്. എ​ന്‍റേത​ല്ലാ​ത്ത കാരണത്താലുണ്ടായ പ്രശ് നത്തിന്‍റെ പേ​രി​ൽ മൂ​ന്നു​ മാ​സ​മാ​യി സ​സ്പെ​ൻ​ഷ​നി​ലാ​ണ്. ഇ​പ്പോ​ൾ 15 ദി​വ​സ​മാ​യി ഞാ​ൻ ചി​കി​ത്സ​യി​ലാ​ണ്. അ​തി​നു​വേ​ണ്ടി 1.5 ല​ക്ഷം രൂ​പ ചെ​ല​വാ​യി. ഉ​പ​ജീ​വ​ന​പ്പ​ടി മാ​ത്ര​മേ എ​നി​ക്കി​പ്പോ​ൾ ല​ഭി​ക്കു​ന്നു​ള്ളൂ. സ​സ്പെ​ൻ​ഷ​നി​ലു​ള്ള എ​നി​ക്ക് ചി​കി​ത്സയ്ക്ക് ചെ​ല​വാ​യ തു​ക റീ​ഇം​ബേ​ഴ്സ്മെ​ന്‍റ് ചെ​യ്യു​വാ​ൻ സാ​ധി​ക്കു​മോ?
പി. ​ര​ഘു​വ​ര​ൻ,
തൊ​ടു​പു​ഴ

സ​സ്പെ​ൻ​ഷ​നി​ൽ ഉ​ള്ള ജീ​വ​ന​ക്കാ​ര​ൻ സാ​ങ്കേ​തി​ക​മാ​യി സ​ർ​വീ​സി​ൽ ത​ന്നെ​യാ​ണ്. ശ​ന്പ​ളം ല​ഭി​ക്കു​ന്ന​തി​നു പ​ക​ര​മാ​യി ഉ​പ​ജീ​വ​ന​പ്പ​ടി മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളൂവെന്ന് മാ​ത്ര​മേ വ്യ​ത്യാ​സ​മു​ള്ളൂ. പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ സ​സ്പെ​ൻ​ഷ​നി​ൽ ഉ​ള്ള ജീ​വ​ന​ക്കാ​ര​ന് മെ​ഡി​ക്ക​ൽ റീ​ഇംബേ​ഴ്സ് ലഭിക്കും. 26-05-2000ലെ സ.ഉ (പി)911/2000

എന്ന ഉ​ത്ത​ര​വി​ൽ ഇതേക്കുറി ച്ച് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.