Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഡിപ്പാർട്ട്മെന്റൽ പരീക്ഷ ഇനി മുതൽ ഒാൺലൈനിൽ
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും മറ്റു പൊതുമേഖലാ ജീവനക്കാർക്കുമായി പിഎസ്സി നടത്തുന്ന ഡിപ്പാർട്ട്മെന്റൽ പരീക്ഷ ഒാൺലൈനിലേക്ക് മാറുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലെ വിവിധ ജില്ലാ പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് നടത്താൻ നിശ്ചയിച്ചിട്ടുള്ള ഡിപ്പാർട്ട്മെന്റൽ പരീക്ഷകൾക്ക് ഓണ്‍ലൈൻ മുഖേന അപേക്ഷകൾ ക്ഷണിച്ചു.
അപേക്ഷകൾ 2019 ജനുവരി 30 രാത്രി 12 മണി വരെ സ്വീകരിക്കും. നിശ്ചിത സമയത്തിനു മുന്‍പു തന്നെ ഇ-പേയ്മെന്റ് സംവിധാനം ഉപയോഗിച്ച് ഫീസ് അടയ്ക്കുന്നതിലും അപേക്ഷ സമർപ്പിക്കുന്നതിലും പരീക്ഷാർഥികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഓണ്‍ലൈൻ മുഖേനയല്ലാതെയുള്ള അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്. പിഎസ്സിയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനുശേഷം പരീക്ഷാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. മുൻപരീക്ഷകൾക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുവേണ്ടി രജിസ്റ്റർ ചെയ്തിട്ടുള്ള പരീക്ഷാർഥികൾ ഒരു കാരണവശാലും വീണ്ടും രജിസ്റ്റർ ചെയ്യുവാൻ പാടില്ല. അവർ പ്രസ്തുത രജിസ്ട്രേഷനിലൂടെ(പ്രൊഫൈലിലൂടെ) മാത്രം ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്.
സെക്കൻഡ് ക്ലാസ് ലാംഗ്വേജ് ടെസ്റ്റ് ഇൻ മലയാളം(തമിഴ്, കന്നഡ), മൈനോരിറ്റി ലാംഗ്വേജ് ടെസ്റ്റ്(തമിഴ്, കന്നഡ) എന്നീ ടെസ്റ്റുകൾക്ക് വിവരണാത്മക രീതിയിലും വകുപ്പുതല പരീക്ഷയുടെ ബാക്കിയുള്ള എല്ലാ ടെസ്റ്റുകൾക്കും 2012 ജൂലൈ മുതൽ ഒബ്ജെക്ടീവ് രീതിയിലുമാണ് (ഒഎംആർ/ഓണ്‍ലൈൻ)പരീക്ഷ നടത്തുന്നത്. ആൽഫ കോഡ് ബാധകമായിട്ടുള്ള ഒഎംആർ/ഓണ്‍ലൈൻ പരീക്ഷയാണ് നടത്തുന്നത്. ഓരോ പേപ്പറിന്റെയും പരമാവധി മാർക്ക് നൂറും വിജയിക്കുന്നതിനുള്ള മിനിമം മാർക്ക് 40ഉം ആണ്. നെഗറ്റീവ് മാർക്ക് ബാധകമാണ്. ഓരോ ശരിയുത്തരത്തിനും ഒരു മാർക്ക് ലഭിക്കുകയും ഓരോ തെറ്റുത്തരത്തിനും മൂന്നിലൊന്ന് മാർക്ക് നഷ്ടമാകുകയും ചെയ്യും. വകുപ്പുതല പരീക്ഷകൾക്ക് നിലവിലുള്ള വിത്ത് ബുക്ക്/വിത്തൗട്ട് ബുക്ക് രീതി തുടരുന്നതാണ്.
വിവിധ മേഖലകൾ
പരീക്ഷകൾ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, എന്നീ മൂന്നു മേഖലകളിലായി നടത്തുവാനാണ് നിശ്ചയിച്ചിട്ടുള്ളത്. അതാത് മേഖലകളിലെ പരീക്ഷാ കേന്ദ്രങ്ങളുടെ ലഭ്യതയ്ക്കനുസൃതമായി പരീക്ഷാ കേന്ദ്രം അനുവദിക്കുന്നതാണ്.
തിരുവനന്തപുരം മേഖലയിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഉൾപ്പെടും.
എറണാകുളം മേഖലയിൽ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകൾ ഉൾപ്പെടും.
കോഴിക്കോട് മേഖലയിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾ ഉൾപ്പെടും.
ഡിപ്പാർട്ട്മെന്റൽ പരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി വരെയും തങ്ങൾ സമർപ്പിച്ച അപേക്ഷയിലെ വിവരങ്ങൾ (ഉദാ: പേപ്പറുകൾ, ടെസ്റ്റ്, മേഖല മുതലായവ) മാറ്റി നൽകുന്നതിന് പരീക്ഷാർഥികൾക്ക് അനുവാദം ഉണ്ടായിരിക്കുന്നതാണ്. അവസാനതീയതിയിൽ നിലവിലുള്ള ഫോട്ടോയും മറ്റു വിവരങ്ങളും അടങ്ങിയ അപേക്ഷകളാവും പരിഗണിക്കുക. ഓണ്‍ലൈൻ അപേക്ഷകൾ പൂരിപ്പിക്കുന്നതിന് മുന്‍പ് വിജ്ഞാപനം വിശദമായി വായിക്കേണ്ടതാണ്. വിജ്ഞാപനം കമ്മീഷന്റെ വെബ് സൈറ്റിലും കമ്മീഷന്റെ ജില്ലാ, മേഖലാ ഓഫീസുകൾ എന്നിവിടങ്ങളിലും ലഭ്യമാണ്.
പരീക്ഷയ്ക്കുള്ള സമയവിവര പട്ടികയും മേഖലാ കേന്ദ്രങ്ങളുടെ പേരും യഥാസമയം ഗസറ്റിൽ പരസ്യപ്പെടുത്തുന്നതാണ്. സമയവിവര പട്ടികകൾ പബ്ലിക് സർവീസ് കമ്മീഷന്റെ വെബ്സൈറ്റ്, ജില്ലാ/മേഖലാ ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും പരീക്ഷാർഥികൾക്ക് റഫറൻസിന് ലഭിക്കുന്നതാണ്. കൂടാതെ ഓരോ പരീക്ഷാർഥിക്കും ആവശ്യമായി വരുന്ന പരീക്ഷകളുടെ ടൈംടേബിൾ അവരവരുടെ പ്രൊഫൈലിൽ ലഭ്യമാക്കുന്നതാണ്. വ്യക്തിപരമായി പരീക്ഷാർഥികൾക്ക് സമയവിവര പട്ടികകൾ തപാലിൽ അയയ്ക്കുന്നതല്ല.
രജിസ്ട്രേഷൻ
ഡിപ്പാർട്ട്മെന്റൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നതിനായി കേരള പബ്ലിക് സർവീസ് കΩമ്മീഷന്റെ ഒൗദ്യോഗിക വെബ് സൈറ്റായ www.keralapsc.gov.inലെ ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് രജിസ്ട്രേഷൻ ലിങ്ക് ക്ലിക്ക് ചെയ്യണം. അപ്പോൾ രജിസ്ട്രേഷൻ പേജ് സ്ക്രീനിൽ തെളിയും.
ആദ്യമായി രജിസ്റ്റർ ചെയ്യുന്നവർ പ്രസ്തുത പേജിലെ Sign Up ബട്ട ൺ ക്ലിക്ക് ചെയ്യണം. അപ്പോൾ രജിസ്റ്റർ ചെയ്യുന്നതിനായുള്ള ഓൺലൈൻ ഫോറം സ്ക്രീനിൽ ലഭ്യമാകും. ആദ്യം പരീക്ഷാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ അപ്ലോഡ് ചെയ്യണം. അതിനുശേഷം പരീക്ഷാർഥിയുടെ വ്യക്തിഗത വിവരങ്ങൾ.
ഫോട്ടോയെടുക്കുന്പോൾ ശ്രദ്ധിക്കേണ്ടവ
1. ഫോട്ടോ 31-12-2010നുശേഷം എടുത്തവയായിരിക്കണം. അപേക്ഷകന്റെ പേരും ഫോട്ടോ എടുത്ത തീയതിയും ഫോട്ടോയിൽ പ്രിന്റ് ചെയ്തിരിക്കണം.
2. പരീക്ഷാർഥിയുടെ മുഖവും തോൾഭാഗവും വ്യക്തമായി പതിഞ്ഞിരിക്കത്തക്ക വിധത്തിലുള്ള കളർ/ബ്ലാക്ക് ആൻഡ് വൈറ്റ് പാസ്പോർട്ട് സൈസ് ഫോട്ടോആയിരിക്കണം.
3. 200 പിക്സൽ ഉയരവും 150 പിക്സൽ വീതിയും ഉള്ളതും jpg ഫോർമാറ്റിലുള്ളതും 30kb ഫയൽ സൈസിൽ അധികരിക്കാത്തതുമായ ഫോട്ടോകൾ ആണ് അപ് ലോഡ് ചെയ്യേണ്ടത്. അപ്രകാരമല്ലാത്ത ഫോട്ടോകൾ നിരുപാധികം നിരസിക്കും.
സർവീസ് വിവരങ്ങൾ
ഉദ്യോഗസംബന്ധമായ വിവരങ്ങളാണ് ഇതിൽ നൽകേണ്ടത്. ഡിപ്പാർട്ട്മെന്റിന്റെ പേര്, പരീക്ഷാർഥിയുടെ നിലവിലെ തസ്തികയുടെ പേര്, ഓഫീസ് അഡ്രസ്, തിരിച്ചറിയൽ വിവരങ്ങൾ എന്നിവ നൽകണം. തിരിച്ചറിയൽ വിവരങ്ങളിൽ പാൻകാർഡ് നന്പർ, PEN (പെർമനന്റ് എംപ്ലോയി നന്പർ ), വോട്ടേഴ്സ് ഐഡി, ഡ്രൈവിംഗ് ലൈസൻസ് നന്പർ ഇവയിലേതെങ്കിലും ഒന്നു നൽകാവുന്നതാണ്.
മേൽപ്പറഞ്ഞിട്ടുള്ള വിവരങ്ങൾ നൽകി ഡിക്ലറേഷനിൽ പറഞ്ഞിട്ടുള്ള വിവരങ്ങൾ വായിച്ചു നോക്കി അതിനുള്ള ബോക്സിൽ ക്ലിക്ക് ചെയ്ത് Next ബട്ടൺ ക്ലിക്ക് ചെയ്യണം. അപ്പോൾ പരീക്ഷാർഥിക്ക് Login Details ലഭ്യമാകും. പ്രസ്തുത പേജിൽ പരീക്ഷാർഥിക്ക് സ്വന്തമായോ അല്ലെങ്കിൽ സിസ്റ്റം നൽകിയിട്ടുള്ള യൂസർ നെയിമോ തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. പരീക്ഷാർഥി താത്പര്യമുള്ള യൂസർ നെയിമും പാസ്വേഡും വളരെ കൃത്യതയോടെ പൂരിപ്പിക്കുവാൻ ശ്രദ്ധിക്കണം. അതിനുശേഷം നൽകിയിട്ടുള്ള സെക്യൂരിറ്റി കോഡ് അതുപോലെ തന്നെ പൂരിപ്പിച്ച് Submit ബട്ടൺ ക്ലിക്ക് ചെയ്യു ന്പോൾ രജിസ്ട്രേഷൻ പൂർണമാകും.
പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട വിധം
User Idഉം Passwordഉം നൽകി സ്വന്തം പേജിൽ എത്തിയ പരീക്ഷാർഥികൾ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനായി പേജിൽ വലതുഭാഗത്തായി കാണുന്ന Apply For Test ക്ലിക്ക് ചെയ്യുക. ആദ്യഘട്ടം മേഖലകൾ (എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്- ഇവയിൽ ഏതെങ്കിലുമൊന്ന്) തെരഞ്ഞെടുക്കുക. രണ്ടാം ഘട്ടം ഒാരോ േമഖലകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ജില്ലാ പരീക്ഷാ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കുക.
എറണാകുളത്തിനും കോഴിക്കോടിനും അഞ്ചും തിരുവനന്തപുരത്തിന് നാലും ജില്ലാ പരീക്ഷാകേന്ദ്രങ്ങളുണ്ട്. ഏതു മേഖല തെരഞ്ഞെടുത്താലും അതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ജില്ലാ പരീക്ഷാ കേന്ദ്രങ്ങൾ മുഴുവനും മുൻഗണനാ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്താലേ അപേക്ഷയുടെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കാനാകൂ. മൂന്നാം ഘട്ടത്തിൽ പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്ന സിലബസ് തെരഞ്ഞെടുക്കുക. ഉദാ:- അക്കൗണ്ട് ടെസ്റ്റ്(ലോവർ).
പ്രസ്തുത പരീക്ഷയുടെ ഏതെല്ലാം പേപ്പറുകൾ ആണ് എഴുതുവാൻ ഉദ്ദേശിക്കുന്നതെന്ന് ഓരോന്നായി തെരഞ്ഞെടുത്ത് Add ബട്ടൺ ക്ലിക്ക് ചെയ്യണം. ഒരു പരീക്ഷയുടെ എല്ലാ പേപ്പറുകളും എഴുതുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ All Papers തെരഞ്ഞെടുത്ത് Add ബട്ടൺ ക്ലിക്ക് ചെയ്താൽ മതിയാകും. അത്തരത്തിൽ എഴുതുവാൻ ഉദ്ദേശിക്കുന്ന എല്ലാ പരീക്ഷകളും പ്രസ്തുത പരീക്ഷകളുടെ പേപ്പറുകളും തെരഞ്ഞെടുക്കാവുന്നതാണ്. പ്രസ്തുത പേജിൽ Obligatory Testകൾക്കുള്ള ഫ്രീ ചാൻസ് ഉപയോഗപ്പെടുത്തുന്നതിനുള്ള സൗകര്യമുണ്ട്. ഫ്രീ ചാൻസിന് അർഹത ഉള്ളവർ പ്രസ്തുത ബോക്സിൽ രേഖപ്പെടുത്തേണ്ടതാണ്. തുടർന്ന് ഇ-പേമെന്റ് നടപടിയിലേക്ക് പ്രവേശിക്കുക.
സ്പെഷൽ കെയർ അലവൻസ് 80വയസ് കഴിഞ്ഞവർക്ക് ലഭിക്കും
81 വയസുള്ള ഫാമിലി പെൻഷണറാണ്. പുതിയ പെൻഷൻ പരിഷ്കരണപ്രകാരം 80 വയസ് കഴിഞ്ഞവ
ഡിഎ കുടിശിക അവസാനം ജോലി ചെയ്ത ഒാഫീസിൽനിന്നു ലഭിക്കും
ഓഫീസ് അറ്റൻഡന്റായി 30-06-2019ൽ വിരമിച്ചു. എനിക്ക് 1- 1- 2019ലെ ഡിഎ കുടിശികയും 01- 07
രണ്ടു രീതിയിൽ ശന്പളം പുതുക്കി നിശ്ചയിക്കാം
ആരോഗ്യവകുപ്പിൽ ജോലിചെയ്യുന്ന ആളാണ്. 18-10-2019ൽ എനിക്ക് രണ്ടാമത്തെ സമയബന്ധി
ശന്പളസ്കെയിൽ പ്രത്യേകമായി പുതുക്കി നിശ്ചയിക്കേണ്ടതാണ്
18- 07- 2019ൽ സർവീസിൽ പ്രവേശിച്ചു. എന്റെ ശന്പളം പരിഷ്കരിക്കേണ്ട ആവശ്യമുണ്ടോ? ശന്
ഹയർഗ്രേഡ് ലഭിക്കാൻ തടസങ്ങളില്ല
ഓഫീസ് അറ്റൻഡന്റായി 20-10-2012 മുതൽ എയ്ഡഡ് സ്കൂളിൽ ജോലിചെയ്യുന്നു. 2020 ഒക്ടോബ
അവസാനം ജോലി ചെയ്ത സ്കൂളിൽനിന്ന് ലഭിക്കും
2020 മാർച്ച് 31ന് സർവീസിൽനിന്ന് റിട്ടയർ ചെയ്ത പ്രൈമറി സ്കൂൾ അധ്യാപികയാണ്. എന്‍
മെഡിക്കൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം വേണം
അമ്മ പാർട്ട്ടൈം സ്വീപ്പറായി 25 വർഷമായി താലൂക്ക് ഓഫീസിൽ ജോലി ചെയ്യുന്നു. അമ്മയ
ജോലിയിൽനിന്ന് പിരിച്ചുവിടാൻ കഴിയും
സർക്കാർ സർവീസിൽ ക്ലാർക്കായി പ്രവേശിച്ചിട്ട് മൂന്നു വർഷം പൂർത്തിയായി. ഡിപ്പാർട
ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കും
എന്റെ പ്ലസ് ടു പരീക്ഷയുടെ സർട്ടിഫിക്കറ്റ് ട്രെയിൻ യാത്രയ്ക്കിടയിൽ മോഷണം പോയി. സ
മൂന്നു മാസത്തിനകം അപേക്ഷിക്കുക
എയ്ഡഡ് സ്കൂൾ അധ്യാപികയാണ്. സ്വകാര്യ ആശുപത്രിയിൽ ഹൃദയസംബന്ധമായ ചികിത്സയിലാ
ഡിഎ/ഡിആർ കുടിശിക 2021ൽ മുഴുവൻ കുടിശികയും ലഭിക്കും
ജീവനക്കാരുടെയും സർവീസ് പെൻഷൻകാരുടെയും കുടിശികയുള്ള ഡിഎ/ഡി ആർ അനുവദിച്ച് ഉ
ഹാഫ് പേ ലീവിന് അർഹതയില്ല
ആർടിഒ ഓഫീസിൽ പാർട്ട് ടൈം സ്വീപ്പറായി ഏഴു വർഷമായി ജോലിചെയ്യുന്നു. കാഷ്വൽ ലീവ
കമ്യൂട്ടേഷൻ കുടിശിക പെൻഷൻ വാങ്ങുന്ന ട്രഷറിയിൽനിന്ന് ലഭിക്കും
2020 മാർച്ച് 31ന് സർവീസിൽനിന്നു റിട്ടയർ ചെയ്ത ഹൈസ്കൂൾ അധ്യാപകനാണ്. എന്റെ പെൻ
ഭിന്നശേഷിയുള്ളവർക്ക് മിനിമം പെൻഷൻ: മൂന്നു വർഷം സർവീസ് മതി
പഞ്ചായത്ത് വകുപ്പിൽ ജോലി ചെയ്യുന്നു. ഭിന്നശേഷിക്കാർക്കു ള്ള പ്രത്യേക റിക്രൂട്ട്മെന്റ
ഡിസിആർജിക്ക് അവകാശമുണ്ട്
എന്റെ അമ്മ വിദ്യാഭ്യാസവകുപ്പിൽ പാർട്ട് ടൈം ജോലി ചെയ്തുവരവേ ആറു മാസം മുന്‍പ് മരി
പെൻഷൻ പരിഷ്കരണം 2019- മിനിമം പാർട്ട്ടൈം പെൻഷൻ 5750 രൂപ
നിലവിലുള്ള സർവീസ് പെൻഷൻ / പാർട്ട് ടൈം / ഫാമിലി പെൻഷൻ എന്നിവ മുൻകാല പ്രാബല്
പെൻഷൻ പരിഷ്കരിക്കുന്നതിന് പുതിയ ഫോർമുല
പെൻഷൻ പരിഷ്കരിക്കുന്നതിന് പുതിയ ഫോർമുല സ്വീകരിച്ചിരിക്കുന്നു.
01/07/2019 മു
മെഡിക്കൽ അലവൻസ് `500
സർവീസ് പെൻഷൻകാരുടെയും ഫാമിലി പെൻഷൻകാരുടെയും മെഡിക്കൽ അലവൻസ് 300രൂപയിൽനി
സർവീസിന് ഗുണം ചെയ്യില്ല
എയ്ഡഡ് സ്കൂൾ, യുപി സ്കൂൾ അധ്യാപികയാണ്. 2022 മേയ് മാസത്തിൽ റിട്ടയർ ചെയ്യും. എന്നാൽ
ഡിഎയ്ക്ക് അർഹതയുണ്ട്
വെയർഹൗസിംഗ് കോർപറേഷനിൽ അസിസ്റ്റന്റായി ജോലി ചെയ്യുന്നു. വെയർ ഹൗസിംഗ് കോർപറേ
സ്പെഷൽ കാഷ്വൽ ലീവ്: സ്പെഷൽ കൺവയൻസ് അലവൻസ് കിട്ടും
ഭിന്നശേഷിക്കാരനായ ജീവനക്കാരനാണ്. ഭിന്നശേഷിക്കാർക്ക് അർഹതയുള്ള സ് പെഷൽ കാഷ
ഒൗദ്യോഗിക ആവശ്യങ്ങൾക്ക് പോകുന്പോൾ യാത്രപ്പടി ലഭിക്കും
01 -04 -2019മുതൽ ഹയർ സെക്കൻഡറി പ്രിൻസിപ്പലായി ജോലിചെയ്തു വരുന്നു. എയ്ഡഡ് സ്കൂ
പുതിയ രീതിയിൽ നികുതി നിരക്കുകൾ കുറവായിരിക്കും
2020- 21 സാന്പത്തികവർഷത്തിൽ ആദായനികുതി കണക്കാക്കുന്നതിൽ ചില വ്യത്യാസങ്ങളുണ
വോളണ്ടറി റിട്ടയർമെന്റ്: 20 വർഷം പൂർത്തിയാക്കണം
മൃഗസംരക്ഷണ വകുപ്പിൽ പാർട്ട്ടൈം സ്വീപ്പറായി കഴിഞ്ഞ 22 വർഷമായി ജോലി നോക്കുന
പ്രൊബേഷനു യോഗ്യകാലമാണ്
പ്രസവാവധി സാധാരണ നിലയിൽ പ്രൊബേഷനു യോഗ്യ താ കാലമായി കണക്കാക്കുമല്ലോ. അതുപോലെ ദത്
എച്ച്എം തസ്തികയിൽ ശന്പള സ്കെയിൽ 15 വർഷം സർവീസ് പൂർത്തിയാക്കണം
എയ്ഡഡ് എൽപി സ് കൂൾ അധ്യാപികയാണ്. 13 വർഷം സർവീസുണ്ട്. 2021 മാർച്ചിലുണ്ടാകുന്ന ഒ
സാങ്കേതിക തടസമാണെങ്കിൽ പരിഹരിക്കപ്പെടും
എയ്ഡഡ് സ്കൂളിൽനിന്ന് 1997 ഏപ്രിലിൽ എച്ച് എസ്എ ആയി വിരമിച്ചു. വിരമിക്കുന്പോൾ 30 വർഷം സർ
ടെസ്റ്റ് പാസാകുന്നതിൽനിന്ന് ഒഴിവു കിട്ടില്ല
01 - 06 - 2020 മുതൽ എയ്ഡഡ് സ്കൂളിൽ (സിംഗിൾ മാനേജ്മെന്റ്) ഹെഡ്മിസ്ട്രസ് ആയി ജോലിച
മസ്റ്ററിംഗ്: സാവകാശം ലഭിക്കും
ട്രഷറി മുഖാന്തിരം പെൻഷൻ വാങ്ങുന്ന ആളാണ്. എന്റെ മകൾ അമേരിക്കയിലായിരുന്നു. അതി
ബാങ്ക് മുഖേന പെൻഷനിൽനിന്ന് ലോണെടുക്കാം
2008 ഏപ്രിൽ മാസം സർവീസിൽനിന്ന് റിട്ടയർചെയ്ത അറ്റൻഡറാണ്. പെൻഷൻ പറ്റിയപ്പോൾ
സസ്പെൻഷനിൽ തുടരവേ റിട്ടയർ ചെയ്താൽ ഡിസിആർജി, കമ്യൂട്ടേഷൻ തടയും
2019 ഏപ്രിൽ മാസം മുതൽ സസ്പെൻഷനിലായ ജീവനക്കാരനാണ്. പിഡബ്ലുഡി വകുപ്പിൽ ഓവർസി
കമ്യൂട്ടേഷനുള്ള അപേക്ഷ വൈകരുത്
ഓഫീസ് അറ്റൻഡന്റായി ജോലിചെയ്യുന്നു. 2021 ഫെബ്രുവരി മാസം റിട്ടയർ ചെയ്യും. 17 വർ
ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്
എസ്എസ്എൽസി സർട്ടിഫിക്കറ്റ് യാത്രാമധ്യേ നഷ്ടപ്പെട്ടുപോയി. 2007-ലാണ് എസ്എസ് എ
ഉദ്യോഗപ്പേരു മാത്രം മാറും
പഞ്ചായത്ത് വകുപ്പിൽ എൽഡി ക്ലർക്കിന്റെ ഹയർഗ്രേഡ് ലഭിച്ച ആളാണ്. ഡിപ്പാർട്ട്മെന്
ഒാഫീസ് മേധാവി മുഖേന നൽകണം
സർക്കാർ ജീവനക്കാരിയാണ്. എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ പ്രസീദമോൾ എന്നാണു പ
വിരമിക്കുന്ന എല്ലാ ജീവനക്കാരും ഡിക്ലറേഷൻ നൽകേണ്ടതാണ്
31- 05- 2020ൽ കൃഷിവകുപ്പിൽനിന്ന് വിരമിച്ചു. എന്റെ പെൻഷൻ സംബന്ധമായ കാര്യങ്ങൾ അ
ഡ്രൈവർ തസ്തികയിൽ നിയമനം കിട്ടും
മൃഗസംരക്ഷണ വകുപ്പിൽ ഓഫീസ് അറ്റൻഡന്റായി ജോലി ചെയ്യുന്നു. പത്തു വർഷം സർവീസുണ
21 ദിവസത്തിൽ കൂടാത്ത ശന്പളം അനുവദിക്കും
അവധിയിലുള്ള ഗസറ്റഡ് ഓഫീസർക്ക് അക്കൗണ്ടന്റ് ജനറൽ ഓഫീസിൽനിന്ന് പേ സ്ലിപ്പ് ല
റീ ഫിക്സേഷൻ ലഭിക്കാനുള്ള അർഹതയില്ല
റവന്യു വകുപ്പിൽ ക്ലർക്കായി ജോലിചെയ്യുന്നു. എനിക്ക് 15-10-2020 മുതൽ യുഡി ക്ലർക്കാ
ഫാമിലി പെൻഷൻ സഹോദരിക്കു കിട്ടാൻ അർഹതയുണ്ട്
എന്റെ പിതാവ് വനംവകുപ്പി ൽ ഗാർഡ് ആയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം അമ്മയ്ക്ക് ഫാ
സസ്പെൻഷനിലായ ജീവനക്കാർക്ക് താത്കാലിക ലോൺ അനുവദിക്കും
പൊതുമരാമത്ത് വകുപ്പിൽ ഓവർസിയറാണ്. 2020 ജനുവരി മാസം മുതൽ സസ്പെൻഷനിലാണ്. അതിനാ
റീ ഫിക്സേഷനുള്ള ആനുകൂല്യം ലഭിക്കുമോ ?
പഞ്ചായത്ത് വകുപ്പിൽ 2013 ഡിസംബറിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. ഇപ്പോഴത്തെ അടി
പേരു തിരുത്താൻ സാധിക്കും
നാലാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന എന്റെ മകളുടെ പേര് സ്കൂൾ രജിസ്റ്ററിലും ജന
പ്രൊബേഷൻ ഡിക്ലയർ ചെയ്യാൻ വൈകില്ല
14- 11- 2019ൽ ക്ലർക്കായി വിദ്യാഭ്യാസ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. 01-06-2020 മുത
പ്രമോഷൻ വേണ്ടെന്നു വയ്ക്കേണ്ടതില്ല
എയ്ഡഡ് സ്കൂളിൽ പ്യൂണായി 18 വർഷമായി ജോലിചെയ്യുന്നു. എനിക്ക് രണ്ട് ഹയർഗ്രേഡുകൾ
മിനിമം പെൻഷന് ഒന്‍പതു വർഷവും ഒരു ദിവസവും മതി
എച്ച്എസ്എയായി എയ്ഡഡ് സ്കൂളിൽ ജോലിചെയ്യുന്നു. 2021 മാർച്ച് 31ന് വിരമിക്കും. എന്റെ ജ
പെൻഷണറുടെ മരണശേഷം പെൻഷന് അർഹത
സർവീസ് പെൻഷണറായ എനിക്കിപ്പോൾ 66 വയസുണ്ട്. ഫാമിലി പെൻഷനുള്ള നോമിനിയായി ഭാ
അന്തർവകുപ്പ് സ്ഥലംമാറ്റം ലഭിക്കും
വിവിധ വകുപ്പുകളിലേക്ക് ജില്ലാ അടിസ്ഥാനത്തിൽ നടത്തിയ നിയ മന പ്രകാരം ഓഫീസ് അസിസ്റ്
Latest News
നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിനു പിന്നിൽ സ്കൂട്ടര്‍ ഇടിച്ചുകയറി; ഒരാൾ മരിച്ചു
കാസര്‍ഗോട്ട് കള്ളവോട്ടെന്ന് പരാതി; 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയത് സിപിഎം നേതാവ്
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
Latest News
നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിനു പിന്നിൽ സ്കൂട്ടര്‍ ഇടിച്ചുകയറി; ഒരാൾ മരിച്ചു
കാസര്‍ഗോട്ട് കള്ളവോട്ടെന്ന് പരാതി; 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയത് സിപിഎം നേതാവ്
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top