കാഷ്വൽ ലീവിന് അർഹതയുണ്ട്
ആരോഗ്യവകുപ്പിൽ കരാർ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഴ്സാ​യി രണ്ടു വ​ർ​ഷ​ത്തേക്ക് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ആ​ളാ​ണ്. എ​ന്നെ​പ്പോ​ലെ ജോ​ലി ചെ​യ്യു​ന്ന മ​റ്റ് ജീ​വ​ന​ക്കാ​രും ഉ​ണ്ട്. ഞ​ങ്ങ​ൾ​ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​വ​ധി​ക്ക് അ​ർ​ഹ​ത​യു​ണ്ടോ? ഞ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച ഒ​ഴി​കെ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും ജോ​ലി ചെ​യ്യു​ന്നു. അ​വ​ധി​യെ​ടു​ത്താ​ൽ ഈ ​ദി​വ​സ​ത്തെ ശ​ന്പ​ളം ന​ഷ്ട​പ്പെ​ടു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഞ​ങ്ങ​ൾ​ക്ക് കാ​ഷ്വ​ൽ ലീ​വി​ന് അ​ർ​ഹ​ത​യു​ണ്ടോ?
ജി​ത, കൂ​ത്താ​ട്ടു​കു​ളം

എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന​യോ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലോ താ​ത്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്ക​പ്പെ​ടു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് കാ​ഷ്വ​ൽ ലീ​വി​ന് അ​ർ​ഹ​ത​യു​ണ്ട്. ഒ​രു മാ​സം ഒ​ന്ന് എ​ന്ന ക​ണ​ക്കി​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​ധി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. അ​താ​യ​ത് ഒ​രു വ​ർ​ഷം പ​ര​മാ​വ​ധി 12 ദി​വ​സ​ത്തെ കാ​ഷ്വ​ൽ ലീ​വി​ന് അ​ർ​ഹ​ത​യു​ണ്ട്. 27-6-2011ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വു പ്ര​കാ​രം ഇ​തി​ന് അ​ർ​ഹ​ത​യു​ണ്ട്. സ.ഉ(പി)നം. 271/2011/ധന. തീയതി 27/06/2011.