ഹാഫ് പേ ലീവ് കമ്യൂട്ടഡ് ലീവ് ആക്കാം
നീ​തി​ന്യാ​യ വ​കു​പ്പി​ൽ അ​ഞ്ചു വ​ർ​ഷ​മാ​യി ടെെപ്പി​സ്റ്റ് ആ​യി ജോ​ലി ചെ​യ്യു​ന്നു. പെ​ട്ടെ​ന്നു​ണ്ടാ​യ ആ​വ​ശ്യ​ത്തി​നു​വേ​ണ്ടി ഡി​സം​ബ​ർ മൂ​ന്നു മു​ത​ൽ ഈ ​മാ​സം 22 വ​രെ ഹാ​ഫ് പേ ​ലീ​വ് എ​ടു​ത്തു. ഹാ​ഫ് പേ ലീ​വ് എ​ടു​ത്താ​ൽ പ​കു​തി ശ​ന്പ​ളം മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളല്ലോ. അ​തി​നാ​ൽ ഇ​പ്പോ​ൾ എടു​ത്തി​ട്ടു​ള്ള ഹാ​ഫ് പേ ​ലീ​വ് എ​നി​ക്ക് ക​മ്യൂ​ട്ട​ഡ് ലീ​വ് ആ​യി മാ​റ്റി എ​ടു​ക്കു​വാ​ൻ സാ​ധി​ക്കു​മോ? എ​ന്‍റെ ലീ​വ് അ​ക്കൗ​ണ്ടി​ൽ 100 ഹാ​ഫ് പേ ​ലീ​വ് ഉ​ണ്ട്. മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ഇ​ങ്ങ​നെ അ​വ​ധി മാ​റ്റി എ​ടു​ക്കു​ന്ന​തി​ന് എ​ന്തെ​ങ്കി​ലും ത​ട​സം ഉ​ണ്ടോ?
ഗോ​പി​ക,
ചെ​ങ്ങ​ന്നൂ​ർ

3-12-2018 മു​ത​ൽ താ​ങ്ക​ൾ എ​ടു​ത്തി​ട്ടു​ള്ള ഹാ​ഫ് പേ ​ലീ​വി​നെ ക​മ്യൂ​ട്ട് ചെ​യ്ത് മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ക​മ്യൂ​ട്ടേ​ഷ​ൻ ഓ​ഫ് ലീ​വ് ആ​ക്കി മാ​റ്റു​ന്ന​തി​നു ത​ട​സ​മി​ല്ല. അ​ങ്ങ​നെ ചെ​യ്താ​ൽ പൂ​ർ​ണ ശ​ന്പ​ളം ല​ഭി​ക്കും. അ​തി​നു​ള്ള അ​പേ​ക്ഷ ഓ​ഫീ​സ് മേ​ധാ​വി​ക്ക് ന​ൽ​കി​യാ​ൽ മാ​ത്രം മ​തി.
ഏ​ണ്‍​ഡ് ലീ​വ് മാ​ത്ര​മേ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ മാ​റ്റാ​ൻ ക​ഴി​യാ​തെ​യു​ള്ളൂ.