റീ ഫിക്സേഷൻ നടത്താം
പ​ഞ്ചാ​യ​ത്തു വ​കു​പ്പി​ൽ പ്യൂ​ണാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 14-6-2017ൽ ​ക്ല​ർ​ക്കാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. ഫി​ക്സേ​ഷ​നി​ൽ രണ്ട് ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ ചേ​ർ​ത്ത് ശ​ന്പ​ളം ഫി​ക്സ് ചെ​യ്തു. പി​ന്നീ​ട് ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ ജൂ​ണ്‍ മാ​സ​ങ്ങ​ളി​ലാ​ണ് ല​ഭി​ച്ച​ത്. പ്ര​മോ​ഷ​നു മു​ന്പു​ള്ള എ​ന്‍റെ ഇ​ൻ​ക്രി​മെ​ന്‍റ് തീ​യ​തി ന​വം​ബ​ർ മാസത്തിലാ​യി​രു​ന്നു. എ​ന്‍റെ ഇ​ൻ​ക്രി​മെ​ന്‍റ് തീ​യ​തി ശ​രി​യാ​ണോ ? എ​നി​ക്ക് റീ ​ഫി​ക്സേ​ഷ​ന് അ​ർ​ഹ​ത​യി​ല്ല​ല്ലോ? ഇ​നി​യും ഇ​ത് പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കു​മോ?
ജോ​ജി ജോ​സ​ഫ്, കണ്ണൂർ

2014ലെ ​ശ​ന്പ​ള​പ​രി​ഷ്ക​ര​ണ പ്ര​കാ​രം 1-2-2016 മു​ത​ലു​ള്ള പ്ര​മോ​ഷ​ന് ഫി​ക്സേ​ഷ​ൻ ആ​നു​കൂ​ല്യ​ത്തോ​ടൊ​പ്പം ലോ​വ​ർ സ്കെ​യി​ലി​ലെ ഇ​ൻ​ക്രി​മെ​ന്‍റ് തീ​യ​തി​യി​ൽ റീ​ ഫി​ക്സേ​ഷ​നും അ​ർ​ഹ​ത​യു​ണ്ട്. താ​ങ്ക​ളു​ടെ അ​ടി​സ്ഥാ​ന ശ​ന്പ​ളം ല​ഭ്യ​മ​ല്ലാ​ത്ത​തു​കൊ​ണ്ട് കൃ​ത്യ​മാ​യി പ​റ​യാ​ൻ സാ​ധി​ക്കി​ല്ല. താ​ങ്ക​ൾ​ക്ക് പ്ര​മോ​ഷ​ൻ ആ​റാം മാ​സം ല​ഭി​ച്ച​താ​ണ​ല്ലോ. അ​പ്പോ​ൾ താ​ഴ്ന്ന സ്കെ​യി​ലി​ലെ ഇ​ൻ​ക്രി​മെ​ന്‍റ് തീ​യ​തി​യാ​യ ന​വം​ബ​റി​ൽ റീ​ഫി​ക്സേ​ഷ​നും തു​ട​ർ​ന്നു​ള്ള ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ ആ മാ​സ​ത്തി​ൽ​ത​ന്നെ ല​ഭി​ക്കേ​ണ്ട​തുമാ​ണ്. അ​തി​നാ​ൽ റീ​ഫി​ക്സേ​ഷ​ൻ ന​ട​ത്തി​ക്കൊ​ണ്ട് ശ​ന്പ​ളം പു​ന​ർ​ക്ര​മീ​ക​രി​ക്കാ​വു​ന്ന​താ​ണ്.