പരമാവധി 40ലക്ഷം രൂപ ലഭിക്കും
ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​ണ്. 11വർഷം സർവീസുണ്ട്. 18 വ​ർ​ഷ​ത്തെ സ​ർ​വീ​സ് ബാക്കിയു ണ്ട്. ജീവനക്കാർക്ക് സർക്കാർ നൽകുന്ന ഭവന വായ്പ‍ എ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മു​ണ്ട്. അ​ടി​സ്ഥാ​ന ശ​ന്പ​ളം 25,200 ആ​ണ്. 25 ല​ക്ഷം രൂ​പ​യാ​ണ് വായ്പ വേ​ണ്ട​ത്. എ​ന്‍റെ പേ​രി​ൽ 10 സെ​ന്‍റ് സ്ഥ​ല​മു​ണ്ട്. വായ്പയ് ക്ക് അ​നു​വ​ദി​ക്കു​ന്ന തു​ക മൊ​ത്തം കി​ട്ടു​മോ? തി​രി​ച്ച​ട​വ് ഏ​തു വി​ധ​ത്തി​ലാ​ണ്? വായ്പ അ​നു​വ​ദി​ക്കാ​ൻ കൂ​ടു​ത​ൽ കാ​ല​താ​മ​സം എ​ടു​ക്കു​മോ? എ​ന്‍റെ കൈ​വ​ശം പ​ണി ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള തു​ക ഉ​ണ്ട്. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത് ആ​ർ​ക്കാ​ണ്?
റ​സാ​ക്ക്, തൊ​ടു​പു​ഴ

വായ്പ‍ അ​നു​വ​ദി​ക്കു​ന്ന​ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ക്വോട്ട​യും അ​പേ​ക്ഷ​ക​രു​ടെ സീ​നി​യോ​റി റ്റി​യും നോ​ക്കി​യാ​ണ്. മ​റ്റു പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നും​ത​ന്നെ ഇ​ല്ലെ​ങ്കി​ൽ ഒരു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ സ​മ​യം എ​ടു​ക്കാ​റി​ല്ല. വാ യ്പ അ​നു​വ​ദി​ക്കു​ന്ന​ത് ജീ​വ​ന​ക്കാ​ര​ന്‍റെ അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്തി​ന്‍റെ ഡി​എ​യും ബാ​ക്കി​യു​ള്ള സ​ർ​വീ​സി​ന്‍റെ കാ​ല​വും കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്. ഏ​റ്റ​വും പു​തി​യ നി​ബ​ന്ധ​ന അ​നു​സ​രി​ച്ച് അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്തി​ന്‍റെ 100 ഇ​ര​ട്ടി തു​ക വ​രെ അ​നു​വ​ദി​ക്കും. താ​ങ്ക​ൾ​ക്ക് ഇ​തി​ൻ​പ്ര​കാ​രം ആ​വ​ശ്യ​പ്പെ​ടു​ന്ന തു​ക അ​നു​വ​ദി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. വിരമിക്കുന്നതിനു മു​ന്പാ​യു​ള്ള കാ​ലം കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ത​വ​ണ​ക​ൾ തീ​രു​മാ​നി​ക്കു​ന്ന​ത്. പ​ര​മാ​വ​ധി അ​നു​വ​ദി​ക്ക​പ്പെ​ടു​ന്ന തു​ക എ​ന്നു പ​റ​യു​ന്ന​ത് 40 ല​ക്ഷം ആ​ണ്.