പാന്പ്, പേപ്പട്ടി കടിച്ചാൽ സ്പെഷൽ കാഷ്വൽലീവ് അനുവദിക്കും
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​ണ്. ഫു​ൾടൈം ​സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചി​ട്ട് രണ്ടു വ​ർ​ഷം ക​ഴി​ഞ്ഞ​തേ​യു​ള്ളൂ. എ​നി​ക്ക് പാ​ന്പി​ന്‍റെ ക​ടി​യേ​ൽ​ക്കേണ്ട​താ​യി വ​ന്നു. വി​ഷ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി 10 ദി​വ​സം ഓ​ഫീ​സി​ൽ പോ​കാ​ൻ സാ​ധി​ച്ചി​ല്ല. മ​റ്റ് അ​വ​ധി​ക​ൾ കു​റ​വാ​യ​തു​കൊ​ണ്ട് എ​നി​ക്ക് ശൂ​ന്യ​വേ​ത​നാ​വ​ധി എ​ടു​ക്കേ​ണ്ടി​വ​രു​മോ? ഇ​നി​യും ഓ​ഫീ​സി​ൽ ഹാ​ജ​രാ​കാ​തി​രു​ന്നാ​ൽ അ​ത് എ​ന്‍റെ ശ​ന്പ​ള​ത്തെ ബാ​ധി​ക്കി​ല്ലേ? പാ​ന്പു​ക​ടി ഏ​ൽ​ക്കു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക അ​വ​ധി എ​ടു​ക്കാ​ൻ അ​നു​വാ​ദ​മു​ള്ള​താ​യി അ​റി​യു​ന്നു.
ലൈ​ലാ​ബീ​വി,
ഈ​രാ​റ്റു​പേ​ട്ട

പേ​പ്പ​ട്ടി​യു​ടേ​യും പാ​ന്പി​ന്‌റേ യും ക​ടി​യേ​റ്റാ​ൽ ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​ത്യേ​ക അ​വ​ധി​ക്ക് അ​ർ​ഹ​ത​യു​ണ്ട്. ഡ്യൂ​ട്ടി​യി​ലാ​ണെ​ങ്കി​ലും അ​ല്ലെ​ങ്കി​ലും ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് അ​നു​വ​ദി​ക്കു​ന്ന​താ​ണ്. അ​വ​ധി​ക്കു​ള്ള അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ൽ മാ​ത്ര​മേ ഇ​ത് അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. ഏ​റ്റ​വും കൂ​ടി​യ​ത് 14 ദി​വ​സ​ത്തെ സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് ആ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് അ​നു​വ​ദ​നീ​യ​മാ​യ അ​വ​ധി​ക​ളും എ​ടു​ക്കാം. മ​റ്റ് മാ​ർ​ഗ​മി​ല്ലെ​ങ്കി​ൽ മാ​ത്ര​മേ ശൂ​ന്യ​വേ​ത​നാ​വ​ധി (എ​ൽ​ഡ​ബ്ല്യു​എ) എ​ടു​ക്കാ​വൂ.