പുതിയ ജില്ലയിൽ ജൂണിയർ ആകും
വ​യ​നാ​ട് ജി​ല്ല​യി​ൽ ഗ്രാ​മ​വി​ക​സ​ന വ​കു​പ്പി​ൽ വി​ഇ​ഒ ത​സ്തി​ക​യി​ൽ ജോ​ലി നോക്കുന്നു. എ​ന്‍റെ സ്വ​ന്തം ജി​ല്ല കോ​ട്ട​യ​മാ​ണ്. ഇ​പ്പോ​ൾ വ​യ​നാ​ട്ടെ ബ​ന്ധു വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. എ​നി​ക്ക് ഇ​പ്പോ​ൾ അഞ്ചു വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. അ​ന്ത​ർ ജി​ല്ലാ സ്ഥ​ലം മാ​റ്റം ല​ഭി​ക്കു​ന്ന​തി​ന് അഞ്ചു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യാ​ൽ മ​തി​യ​ല്ലോ? അ​ന്ത​ർ ജി​ല്ലാ സ്ഥ​ലം മാ​റ്റം ല​ഭി​ച്ചാ​ൽ എ​ന്‍റെ സീ​നി​യോ​രി​റ്റി സം​ര​ക്ഷി​ച്ചു​കി​ട്ടു​മോ?
നീ​ന, താ​മ​ര​ശേ​രി

അ​ന്ത​ർ​ജി​ല്ലാ സ്ഥ​ലംമാ​റ്റം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച ജി​ല്ല​യി​ൽ അഞ്ചു വ​ർ​ഷം സേ​വ​നം പൂ​ർ​ത്തി​യാ​ക്ക​ണം. അ​ന്ത​ർ​ജി​ല്ലാ സ്ഥ​ലംമാ​റ്റം ല​ഭി​ക്കു​ന്ന​തി​നു​ള്ള യോ​ഗ്യ​ത​യാ​ണ് അഞ്ചു വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്ക​ണ മെ​ന്നു​ള്ള​ത്. അ​തി​നാ​ൽ അഞ്ചു വ​ർ​ഷ​ത്തെ സ​ർ​വീ​സ് ഉ​ണ്ടെ​ങ്കി​ലും അ​ന്ത​ർ​ജി​ല്ലാ സ്ഥ​ലംമാ​റ്റം ല​ഭി​ച്ചാ​ൽ താ​ങ്ക​ൾ പു​തി​യ ജി​ല്ല​യി​ലെ ജൂ​ണി​യ​ർ ആ​യി തീ​രും. ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ശ​ന്പ​ള​ത്തി​ൽ വ്യ​ത്യാ​സം വ​രി​ക​യി​ല്ല എ​ന്നു​മാ​ത്രം.