മാതാപിതാക്കളെ സംരക്ഷിക്കുമെന്ന് സത്യവാങ്മൂലം നൽകിയാൽ ജോലി കിട്ടും
സ​മാ​ശ്വാ​സ തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള നി​യ​മ​നം ല​ഭി​ക്കു​ന്ന​തി​ന് വി​വാ​ഹി​ത​രാ​യ മ​ക​ൻ/​മ​ക​ൾ എ​ന്നി​വ​രെ പ​രി​ഗ​ണി​ക്കു​ന്ന​താ​യി അ​റി​യാ​ൻ ക​ഴി​ഞ്ഞു. എ​ന്‍റെ അ​ച്ഛ​ൻ സ​ർ​വീ​സി​ലി​രി​ക്കെ ഒ​രു​മാ​സം മു​ന്പ് മ​ര​ണ​മ​ട​ഞ്ഞു. ഞാ​ൻ ഏ​ക മ​ക​ളാ​ണ്. മ​റ്റ് ജോ​ലി​ക​ളൊ​ന്നും​ത​ന്നെ​യി​ല്ല. വി​വാ​ഹി​ത​യാ​യി​ട്ട് മൂന്നു വ​ർ​ഷം ക​ഴി​ഞ്ഞു. ഭ​ർ​ത്താ​വി​ന് സ​ർ​ക്കാ​ർ ജോ​ലി ഇ​ല്ല. ഞാ​ൻ അ​മ്മ​യോ​ടൊ​പ്പ​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. ആ​ശ്രി​ത നി​യ​മ​നം ല​ഭി​ക്കു​ന്ന​തി​ന് എ​നി​ക്ക് അ​ർ​ഹ​ത​യു​ണ്ടോ? ഉ​ണ്ടെ​ങ്കി​ൽ എ​ന്തൊ​ക്കെ നി​ബ​ന്ധ​ന​ക​ളാ​ണ് ഇ​പ്പോ​ഴു​ള്ള​ത്?
ശ്രീ​ജ, രാ​മ​പു​രം

സ​മാ​ശ്വാ​സ തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള നി​യ​മ​നം ല​ഭി​ക്കു​ന്ന​തി​ന് വി​വാ​ഹി​ത​നാ​യ മ​ക​നേ​യും വി​വാ​ഹി​ത​യാ​യ മ​ക​ളേ​യും ഇ​പ്പോ​ൾ പ​രി​ഗ​ണി​ക്കും. ഇ​തോ​ടൊ​പ്പം വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മാ​ണ്. കൂ​ടാ​തെ മ​ര​ണ​മ​ട​ഞ്ഞ ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ശ്ര​യി​ച്ചാ​ണ് വി​വാ​ഹ​ത്തി​നു​ശേ​ഷ​വും ക​ഴി​ഞ്ഞി​രു​ന്ന​ത് എ​ന്ന ത​ഹ​സീ​ൽ​ദാ​റിന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് കൂ​ടി ഇ​തി​ന് ആ​വ​ശ്യ​മാ​ണ്. ഇ​പ്പോ​ൾ പു​തി​യ​താ​യി മ​റ്റൊ​രു നി​ബ​ന്ധ​ന കൂ​ടി കൂ​ട്ടി​ ചേ​ർ​ത്തി​ട്ടു​ണ്ട്. അ​താ​യ​ത് സ​മാ​ശ്വാ​സ തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി പ്ര​കാ​രം ജോ​ലി ല​ഭി​ച്ചാ​ൽ അ​ച്ഛ​നെ /അ​മ്മ​യെ സം​ര​ക്ഷി​ച്ചു​കൊ​ള്ളാ​മെ​ന്നു​ള്ള സ​ത്യ​വാ​ങ്മൂ​ലം കൂ​ടി സ​മ​ർ​പ്പി​ക്ക​ണം.