96 ദിവസം സസ്പെൻഷനിൽ, ഏൺഡ് ലീവ് സറണ്ടർ ചെയ്യാം
96 ദി​വ​സം സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്നു. ഇപ്പോൾ സ​ർ​വീ​സി​ൽ തി​രി​കെ പ്ര​വേ​ശി​പ്പി​ച്ചു. ക്രെ​ഡി​റ്റി​ൽ 62 ദി​വ​സ​ത്തെ ഏ​ണ്‍​ഡ് ലീ​വ് ബാ​ക്കി യുണ്ട്. ഇതിൽ 30 ദി​വ​സ​ത്തെ ഏ​ണ്‍​ഡ് ലീ​വ് സ​റ​ണ്ട​ർ ചെ​യ്യു​ന്ന​തി​ന് എ​ന്തെ​ങ്കി​ലും നി​യ​മ ത​ട​സ​മു​ണ്ടോ? ഞാ​ൻ ഏ​ണ്‍​ഡ് ലീ​വ് സ​റ​ണ്ട​റി​ന് അ​പേ​ക്ഷ കൊ​ടു​ത്ത​പ്പോ​ൾ സ​ർ​വീ​സ് കാ​ല​യ​ള​വ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നു​ള്ള ലീ​വ് നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​മാ​ത്ര​മേ ഏ​ണ്‍​ഡ് ലീ​വ് സ​റ​ണ്ട​ർ അ​നു​വ​ദി​ക്കൂ എ​ന്നാ​ണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഈ ​ന​ട​പ​ടി ശ​രി​യാ​ണോ?
ര​ഘു​രാ​മ​ൻ, കൊ​ല്ലം

സ​സ്പെ​ൻ​ഷ​നു​ശേ​ഷം സ​സ്പെ​ൻ​ഷ​ൻ കാ​ല​യ​ള​വ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നു മു​ന്പാ​യി ഏ​ണ്‍​ഡ് ലീ​വ് അ​നു​വ​ദി​ക്കു​ന്ന​തി​ന് സ​സ്പെ​ൻ​ഷ​ൻ കാ​ല​യ​ള​വി​നു തു​ല്യ​മാ​യ ഹാ​ഫ് പേ ​ലീ​വും ഏ​ണ്‍​ഡ് ലീ​വും റി​സ​ർ​വ് ചെ​യ്യ​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ല. സ​സ്പെ​ൻ​ഷ​ൻ കാ​ലം ക്ര​മീ​ക​രി​ക്കു​ന്ന​തി​ന് ഏ​ത് ലീ​വ് ഉ​പ​യോ​ഗി​ക്ക​ണം എ​ന്നു തീ​രു​മാ​നി​ക്കാ​നു​ള്ള അ​വ​കാ​ശം ജീ​വ​ന​ക്കാ​ര​നു​ള്ള​താ​ണ്.

അ​തി​നാ​ൽ ഏ​ണ്‍​ഡ് ലീ​വ് സൂ​ക്ഷി​ച്ചു വ​യ്ക്കേ​ണ്ട കാ​ര്യ​മി​ല്ല. താ​ങ്ക​ൾ​ക്ക് ക്ര​ഡി​റ്റി​ൽ ലീ​വ് ഉ​ണ്ടെ​ങ്കി​ൽ സ​റ​ണ്ട​ർ ചെ​യ്യാ​വു​ന്ന​താ​ണ്. 7 - 3- 2007 ലെ 13​/2007 പ്ര​കാ​ര​മു​ള്ള ധ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ സ​ർ​ക്കു​ല​റി​ൽ ഇ​ത് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.