പെൻഷൻ പാസാക്കി കിട്ടാൻ വൈകും
പ​ഞ്ചാ​യ​ത്തു​വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​ണ്. പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യാ​ൻ താ​മ​സി​ച്ചു​പോ​യി. 50 വ​യ​സ് പൂ​ർ​ത്തി​യാ​യ ശേ​ഷ​മാ​ണ് പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്ത​ത്. അ​തി​നു​ശേ​ഷം ശ​ന്പ​ള പ​രി​ഷ്ക​ര​ണ​മെ​ല്ലാം ചേ​ർ​ത്ത് ലോ​ക്ക​ൽ ഫ​ണ്ടി​ലേ​ക്ക് അ​യ​ച്ചെ​ങ്കി​ലും ഇ​തേ​വ​രെ സ​ർ​വീ​സ് ബു​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല. 2019 മേ​യ് 31ന് ​വിരമിക്കും. സ​ർ​വീ​സ് ബു​ക്ക് തി​രി​കെ കി​ട്ടാ​ത്ത​ത് എ​ന്‍റെ പെ​ൻ​ഷ​നെ ബാ​ധി​ക്കും. സ​ർ​വീ​സ് ബു​ക്ക് പെ​ട്ടെ​ന്നു ല​ഭി​ക്കു​വാ​ൻ എ​ന്തെ​ങ്കി​ലും ചെ​യ്യേ​ണ്ട​തു​ണ്ടോ?
ജോ​സ് ജോ​സ​ഫ് ,
രാ​മ​പു​രം

വിരമിക്കുന്നതിന് ഒരു വ​ർ​ഷം മു​ന്പെ​ങ്കി​ലും പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. കു​റ​ഞ്ഞ​ത് ആറുമാസം മു​ന്പെ​ങ്കി​ലും പെ​ൻ​ഷ​ൻ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പെ​ൻ​ഷ​ൻ പാ​സാ​ക്കു​ന്ന അ​ധി​കാ​രി​ക്ക് അ​യ​ച്ചി​രി​ക്കേ​ണ്ട​താ​ണ്. കാ​ല​താ​മ​സം വ​ന്നാ​ൽ അ​ത് പെ​ൻ​ഷ​ൻ പാ​സാ​ക്കി കി​ട്ടു​ന്ന​തി​ൽ താ​മ​സം നേ​രി​ടും. പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള രേ​ഖ​ക​ൾ ത​യാ​റാ​ക്കാ​ൻ സ​ർ​വീ​സ് ബു​ക്ക് ല​ഭ്യ​മാ​ക്ക​ണം എ​ന്നു കാ​ണി​ച്ചു​കൊ​ണ്ടു​ള്ള അ​പേ​ക്ഷ ഓ​ഫീ​സ് മേ​ധാ​വി മു​ഖേ​ന പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന ഓ​ഫീ​സ​ർ​ക്ക് സ​മ​ർ​പ്പി​ക്കു​ക. താ​മ​സം വ​രു​ന്ന​ത് പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​കും എ​ന്ന വി​വ​രം കൂ​ടി അപേക്ഷ യിൽ കാണിക്കുക.