ഗ്രൂപ്പ് ഇൻഷ്വറൻസ് പുതുക്കാം, അനുവാദം വാങ്ങിയാൽ കുടിശിക അടയ്ക്കാം
അഞ്ചു വ​ർ​ഷ​മാ​യി വി​ദേ​ശ​ത്താ​യി​രു​ന്നു. റ​വ​ന്യു വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​ണ്. എട്ടു വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷ​മാ​ണ് വി​ദേ​ശ​ത്തു പോ​യ​ത്. ഇ പ്പോൾ സർവീസിൽ തിരികെ കയറി. എ​ന്‍റെ ഗ്രൂ​പ്പ് ഇ​ൻ​ഷ്വ​റ​ൻ​സി​ന്‍റെ വ​രി​സം​ഖ്യ ​അ​വ​ധി​ക്കാ ലയളവിൽ അ​ട​ച്ചി​രു​ന്നി​ല്ല. ഇ​പ്പോ​ൾ വ​രി​സം​ഖ്യ അ​ട​യ്ക്കാ​ൻ സാ​ധി​ക്കു​ന്നുമില്ല. വ​രി​സം​ഖ്യ പു​തു​ക്കി ചേ​ർ​ക്കു​ന്ന​തി​ന് എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്?
ര​തീ​ഷ്, ക​ടു​ത്തു​രു​ത്തി

വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന​തി​നു​വേ​ണ്ടി അ​വ​ധിയെ​ടു​ത്തു​പോ​യ ജീ​വ​ന​ക്കാ​രു​ടെ ഗ്രൂ​പ്പ് ഇ​ൻ​ഷ്വ​റ​ൻ​സി​ന്‍റെ വ​രി​സം​ഖ്യ ചെ​ലാ​ൻ ഉ​പ​യോ​ഗി​ച്ച് എ​ല്ലാ മാ​സ​വും ട്ര​ഷ​റി​യി​ൽ അ​ട​യ്ക്കാ​മാ​യി​രു​ന്നു. ആറു മാ​സ​ത്തി​ൽ കൂ​ടു​ത​ൽ വ​രി​സം​ഖ്യ അ​ട​യ്ക്കു​ന്ന​തി​ൽ മു​ട​ക്കം വ​ന്നാ​ൽ അം​ഗ​ത്വം താ​ത്കാ​ലി​ക​മാ​യി അ​വ​സാ​നി​ക്കും. 50 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രും ഏറെക്കാ ലം വ​രി​സം​ഖ്യ മു​ട​ക്കം വ​രു​ത്തി​യ​വ​രു​മാ​യ ജീ​വ​ന​ക്കാ​രു​ടെ ഗ്രൂ​പ്പ് ഇ​ൻ​ഷ്വ​റ​ൻ​സ് പു​തു​ക്കി കി​ട്ടു​ന്ന​തി​നു​വേ​ണ്ടി ജി​ല്ലാ ഗ്രൂ​പ്പ് ഇ​ൻ​ഷ്വ​റ​ൻ​സ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. അ​വി​ടെ​നി​ന്ന് അ​നു​വാ​ദം കി​ട്ടി​യാ​ൽ മാ​ത്ര​മേ കു​ടി​ശി​ക അ​ട​യ്ക്കു​വാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.