60 ദി​വ​സ​ത്തി​ൽ താ​ഴെയായാൽ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ്ട
പ്ര​സ​വാ​വ​ധി​യെ തു​ട​ർ​ന്നു 30 ദി​വ​സ​ത്തേ​ക്ക് ശൂ​ന്യ​വേ​ത​നാ​വ​ധി എ​ടു​ക്കാ​ൻ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്ന് മേ​ല​ധി​കാ​രി ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​തു ശ​രി​യാ​ണോ?
ആ​നി മാ​ത്യു, ചാ​ല​ക്കു​ടി

KSR Vol.I P I Rule 100 പ്ര​കാ​രം 180 ദി​വ​സം പ്ര​സ​വാ​വ​ധി എ​ടു​ക്കു​ന്ന​തി​ന് മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മി​ല്ല. അ​തോ​ടൊ​പ്പം പ്ര​സ​വാ​വ​ധി​യെ തു​ട​ർ​ന്ന് 60 ദി​വ​സ​ത്തി​നു താ​ഴെ ഏ​തു ലീ​വ് എ​ടു​ത്താ​ലും മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ്ടായെന്ന് KSR Vol.I P I Rule102 പ്ര​തി​പാ​ദി​ക്കു​ന്നു. ആ​യ​തി​നാ​ൽ പ്ര​സ​വാ​വ​ധി​യെ തു​ട​ർ​ന്നു 30 ദി​വ​സ​ത്തെ ശൂ​ന്യ​വേ​ത​നാ​വ​ധി എ​ടു​ക്കു​ന്ന ആ​ൾ​ക്ക് (എൽഡബ്ല്യുഎ) മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കേ​ണ്ട. ഈ ​കാ​ല​യ​ള​വ് ഇ​ൻ​ക്രി​മെ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ​ത്തി​നും പ്ര​യോ​ജ​നം ല​ഭി​ക്കും. (KSR Vol.I P I Rule 33)