ഏ​ഴു ല​ക്ഷം രൂപ വ​രെ വ​രു​മാ​നം ഉ​ള്ള​വ​ർ​ക്ക് നി​കു​തി​യി​ല്ല
2018 - 19 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ആ​ദാ​യ നി​കു​തി അ​ട​യ്ക്ക​ൽ പൂ​ർ​ണ​മാ​യി. അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷ​മാ​യ 2019 -20ന്‍റെ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് നോക്കാം.

അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ വ​രു​മാ​നം മു​ൻ​കൂ​ട്ടി ക​ണ​ക്കാ​ക്കി ആ​ന്‍റി​സി​പ്പേ​റ്റ​റി നി​കു​തി ക​ണ​ക്കാ​ക്കാം. ഇ​തു നി​സാ​ര​മാ​യി കാ​ണ​രു​ത്. അ​ടു​ത്ത വ​ർ​ഷ​ത്തെ നി​കു​തി ഇ​പ്പോ​ൾ ക​ണ​ക്കാ​ക്കി ആ​യ​തി​ന്‍റെ പന്ത്രണ്ടിൽ ​ഒ​രു ഭാ​ഗം ഈ ​മാ​സ​ത്തെ ശ​ന്പ​ള​ത്തി​ൽ​നി​ന്നും അ​ട​യ്ക്ക​ണം. ഇ​പ്പോ​ൾ നി​കു​തി മു​ൻ​കൂ​ട്ടി ക​ണ​ക്കാ​ക്കി ഓ​രോ മാ​സ​വും എ​ത്ര രൂ​പ​യാ​ണോ അ​ട​യ്ക്കേ​ണ്ട​ത്, അ​ത് അ​ട​യ്ക്ക​ണം. അ​ല്ലാ​തെ ഓ​രോ മാ​സ​വും കു​റ​ഞ്ഞ തു​ക അ​ട​യ്ക്കു​ക​യും അ​വ​സാ​ന മാ​സം ഒ​രു​മി​ച്ചു കൂ​ട്ടി ബാ​ക്കി തു​ക അ​ട​യ്ക്കു​ന്ന​വ​രി​ൽ​നി​ന്നും ആ​ദാ​യ നി​കു​തി വ​കു​പ്പ് പി​ഴ​പ​ലി​ശ ഈ​ടാ​ക്കും. ഇ​ത്ത​ര​ക്കാ​ർ​ക്ക് ആ​ദാ​യ​നി​കു​തി വ​കു​പ്പ് 234 (ബി), 234 (​സി) പ്ര​കാ​രം അ​ധി​കം പ​ലി​ശ അ​ട​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​കു​പ്പി​ൽ​നി​ന്നും നോ​ട്ടീ​സ് വ​രും.

ഇ​ങ്ങ​നെ ഓ​രോ മാ​സ​വും മു​ൻ​കൂ​ട്ടി നി​കു​തി അ​ട​യ്ക്കു​ന്ന​തി​നും ഒ​രു പ്ര​ത്യേ​ക സ്ലാ​ബു​ണ്ട്. ജൂ​ണ്‍ 15ന​കം 15%​വും സെ പ്റ്റംബർ 15നുമ ുന്പ് 45%​വും ഡി​സം​ബ​ർ 15നുമുന്പ് 75% വും ​മാ​ർ​ച്ച് 15നുമുന്പ് 100% നി​കു​തി ശ​ന്പ​ള​ത്തി​ൽ​നി​ന്നും അ​ട​ച്ചി​രി​ക്ക​ണം. ഇ​ങ്ങ​നെ നി​ശ്ചി​ത കാ​ല​യ​ള​വി​നു​ള്ളി​ൽ നി​ശ്ചി​ത ശ​ത​മാ​നം നി​കു​തി അ​ട​വ് പൂ​ർ​ത്തി​യാ​യി​രി​ക്ക​ണം. ഈ ​നി​ര​ക്കി​ൽ നി​ന്നും കു​റ​വ് വ​രാ​തെ ശ്ര​ദ്ധി​ക്കു​ക. കൂ​ടു​ത​ലാ​യി അ​ട​ച്ചാ​ൽ പി​ന്നീ​ട് ന​മ്മു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് അ​ധി​ക തു​ക തി​രി​ച്ച് ന​ൽ​കു​ന്ന​താ​ണ്.