സസ്പെൻഷൻ കാലം ക്രമീകരിച്ചതിനാൽ ടെർമിനൽ സറണ്ടർ കിട്ടും
2018 ഏ​പ്രി​ലി​ൽ പൊതുമ രാമത്ത് വകുപ്പിൽനിന്ന് വിരമി ച്ച ഓ​വ​ർ​സീ​യ​റാ​ണ്. ആറു മാ​സ​ത്തെ സ​സ്പെ​ൻ​ഷ​ൻ കാ​ലം ക്ര​മീ​ക​രി​ക്കാ​തെ​യാ​ണ് ആ​ദ്യം പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ച​ത്. പി​ന്നീ​ട് സ​സ്പെ​ൻ​ഷ​ൻ കാ​ലം ഡ്യൂ​ട്ടി​യാ​യി പ​രി​ഗ​ണി​ച്ച് ഉ​ത്ത​ര​വു​ണ്ടാ​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വീ​സ് ക്ര​മീ​ക​രി​ച്ച് പെ​ൻ​ഷ​നും ഗ്രാ​റ്റുവി​റ്റി​യും അ​നു​വ​ദി​ച്ചു​കി​ട്ടി. എ​ന്നാ​ൽ എ​നി​ക്ക് ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന ടെ​ർ​മി​ന​ൽ സ​റ​ണ്ട​ർ ഇ​തേ​വ​രെ​യും ല​ഭി​ച്ചി​ട്ടി​ല്ല. ഇ​ത് ല​ഭി​ക്കു​വാ​ൻ കാ​ല​താ​മ​സം ഉ​ണ്ടോ? അ​തി​ന് സ​ർ​വീ​സ് ബു​ക്ക് ല​ഭി​ക്കേ​ണ്ട​തു​ണ്ടോ? എ​ന്താ​ണ് ഇ​നി ചെ​യ്യേ​ണ്ട​ത്?
ജി​ത്തു ജോ​സ​ഫ്,
കൂ​ത്താ​ട്ടു​കു​ളം

സ​സ്പെ​ൻ​ഷ​ൻ കാ​ലം ക്ര​മീ​ക​രി​ക്കാ​തി​രു​ന്നതു​കൊ​ണ്ടാ​ണ് ടെ​ർ​മി​ന​ൽ സ​റ​ണ്ട​ർ ത​ട​ഞ്ഞു​വ​ച്ച​ത്. എ​ന്നാ​ൽ അ​തെ​ല്ലാം പൂ​ർ​ത്തി​യാ​യ സ്ഥി​തി​ക്ക് ടെ​ർ​മി​ന​ൽ സ​റ​ണ്ട​ർ അ​നു​വ​ദി​ക്കു​ന്ന​തി​ന് ത​ട​സം ഇ​ല്ല. പെ​ൻ​ഷ​ൻ പ​റ്റി​യ ജീ​വ​ന​ക്കാ​ര​ന്‍റെ സ​സ്പെ​ൻ​ഷ​ൻ പോ​ലെ​യു​ള്ള എ​ന്തെ​ങ്കി​ലും ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ടെ​ങ്കി​ൽ ടെ​ർ​മി​ന​ൽ സ​റ​ണ്ട​ർ ന​ൽ​കി​ല്ല. ഇ​പ്പോ​ൾ എ​ല്ലാ ന​ട​പ​ടി​ക​ളും പൂ​ർ​ത്തീ​ക​രി​ച്ച​തു​കൊ​ണ്ട് ടെ​ർ​മി​ന​ൽ സ​റ​ണ്ട​ർ ന​ൽ​കാ​വു​ന്ന​താ​ണ്. ടെ​ർ​മി​ന​ൽ സ​റ​ണ്ട​ർ ന​ൽ​കു​ന്ന​തി​ന് സ​ർ​വീ​സ് ബു​ക്ക് അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ ഓ​ഫീ​സി​ൽ​നി​ന്ന് തി​രി​കെ ല​ഭി​ച്ചി​രി​ക്ക​ണം. അ​തുക​ഴി​ഞ്ഞാ​ൽ അ​വ​സാ​നം ജോ​ലി ചെ​യ്തി​രു​ന്ന ഓ​ഫീ​സി​ൽ​നി​ന്ന് അ​ത് പാ​സാ​ക്കി ന​ൽ​കാ​വു​ന്ന​താ​ണ്. അ​തി​നാ​ൽ അ​വ​സാ​നം ജോ​ലി ചെ​യ്ത ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക.