മെഡിക്കൽ റീഇംബേഴ്സ്മെന്‍റിന് അർഹതയുണ്ട്
എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ്. ഭാ​ര്യ​യ്ക്ക് പെ​ട്ടെ​ന്നു​ണ്ടാ​യ അ​സു​ഖം മൂ​ലം ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചികിത്സ തേടാതെ ഏ​റ്റ​വും അ​ടു​ത്തു​ള്ള പ്രൈ​വ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പെ​ട്ടെ​ന്നു​ത​ന്നെ ഓ​പ്പ​റേ​ഷ​ൻ ആ​വ​ശ്യ​മാ​ണെ​ന്നു നി​ർ​ദേ​ശി​ച്ച​തു​കൊ​ണ്ട് ഉ​ട​ൻ​ത​ന്നെ ഓ​പ്പ​റേ​ഷ​നും ന​ട​ത്തി. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ രോ​ഗം ആ​യ​തു​കൊ​ണ്ടാ​ണ് പെ​ട്ടെ​ന്നു​ത​ന്നെ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളു​ള്ള ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. രണ്ടു ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വാ​യി. ഈ ​തു​ക മെ​ഡി​ക്ക​ൽ റീ​ ഇം​ബേ​ഴ്സ് ചെ​യ്തു കി​ട്ടു​ന്ന​തി​ന് ത​ട​സം എ​ന്തെ​ങ്കി​ലു​മു​ണ്ടോ? ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചികിത്സ തേടിയില്ല എ​ന്ന​ത് ത​ട​സ​മാ​കു​മോ?
ജോ​മോ​ൻ തോ​മ​സ്, തി​രു​വ​ല്ല

ഗ​വ​. ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് റ​ഫ​ർ ചെ​യ്യാ​തെ പ്രൈ​വ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യാ​ലും മെ​ഡി​ക്ക​ൽ റീ ​ഇം​ബേഴ്സ്മെ​ന്‍റി​ന് അ​ർ​ഹ​ത​യു​ണ്ട്. പ്രൈ​വ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടാ​നി​ട​യാ​യ സാ​ഹ​ച​ര്യം കാ​ണി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ത്യേ​ക അ​പേ​ക്ഷ​യും മെ​ഡി​ക്ക​ൽ റീ​ഇംബേ​ഴ്സ്മെ​ന്‍റി​നു​ള്ള അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ച്ചി​രി​ക്ക​ണം. ഗ​വ​. സെ​ക്ര​ട്ട​റി, ഫി​നാ​ൻ​സി​ന് അ​ഡ്ര​സ് ചെ​യ്തു​ള്ള അ​പേ​ക്ഷ​യാ​ണ് പ്ര​ത്യേ​ക​മാ​യി മെ​ഡി​ക്ക​ൽ റീ ​ഇംബേഴ്സ്മെന്‌റിനു​ള്ള അ​പേ​ക്ഷ​യോ​ടൊ​പ്പം ഉ​ൾ​ക്കൊ​ള്ളി​ക്കേ​ണ്ട​ത്. അ​തി​നാ​ൽ പ്ര​ത്യേ​ക ഉ​ത്ത​ര​വോ​ടു​കൂ​ടി ഇ​ത് അ​നു​വ​ദി​ക്കു​ന്ന​താ​ണ്.