എയ്ഡഡ് സ്കൂളിൽനിന്ന് രാജിവച്ചാൽ കൂടുതൽ ദിവസം മാറിനിൽക്കരുത്
2012 ജൂ​ണ്‍ മു​ത​ൽ എ​യ്ഡ​ഡ് യു​പി സ്കൂ​ളി​ൽ യു​പി​എ​സ് എ ആ​യി ജോ​ലി ചെയ്യുന്നു. ഉ​ട​ൻ​ത​ന്നെ പി​എ​സ്‌‌സി മു​ഖേ​ന ഗ​വ​.സ്കൂ​ളി​ൽ യു​പി​എ​സ്എ ആ​യി നി​യ​മ​നം ല​ഭി​ക്കും. എ​നി​ക്ക് അ​ഡ്വൈ​സ് മെ​മ്മോ ല​ഭി​ച്ചി​ട്ടു​ണ്ട്. ഗ​വ​. സ്കൂ​ളി​ലെ നി​യ​മ​ന​ത്തി​നു​വേ​ണ്ടി ഇ​പ്പോ​ഴ​ത്തെ ജോ​ലി രാ​ജി​വ​ച്ചാ​ൽ അ​ത് സ​ർ​വീ​സി​നെ​യും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളെ​യും ബാ​ധി​ക്കു​മോ?
മേരി, മുരിക്കാശേരി

സ​ർ​ക്കാ​ർ മേഖലയിൽ ജോ​ലി സ്വീ​ക​രി​ക്കു​ന്ന​തി​നു​വേ​ണ്ടി ജോ​ലി രാ​ജി​വ​ച്ചാ​ൽ അ​ത് സ​ർ​വീ​സി​നെ ബാ​ധി​ക്കി​ല്ല. സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ജോ​ലി സ്വീ​ക​രി​ക്കു​ന്ന​തി​നാ​ണ് ജോ​ലി രാ​ജി​വ​യ്ക്കു​ന്ന​ത് എ​ന്ന വി​വ​രം സ​ർ​വീ​സ് ബു​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. രാ​ജി​വ​ച്ച​തി​നു​ശേ​ഷം കൂ​ടു​ത​ൽ ദി​വ​സം മാ​റി​നി​ൽ​ക്കാ​ൻ പാ​ടി​ല്ല. സാ​ധാ​ര​ണ രീ​തി​യി​ൽ ഒ​രു ജോ​ലി സ്ഥ​ല​ത്തു​നി​ന്ന് മ​റ്റൊ​രു ജോ​ലി സ്ഥ​ല​ത്തേ​ക്ക് ട്രാ​ൻ​സ്ഫ​ർ ആ​കു​ന്പോ​ൾ എ​ടു​ക്കേ​ണ്ടി​വ​രു​ന്ന യ​ഥാ​ർ​ഥ പ്ര​വേ​ശ​ന സ​മ​യ​ത്തി​ല​ധി​കംസമയം പുതിയ ജോലിയിൽ പ്രവേശിക്കാനും എടുക്കാൻ പാ​ടി​ല്ല എ​ന്ന​ർ​ഥം.