എയ്ഡഡ് സ്കൂൾ: ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​യ​മ​നാം​ഗീ​കാ​രം
എയ്ഡഡ് സ്കൂളുകളിലെ സ്‌‌ഥിര നി​യ​മ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ഒ​രേ കാ​റ്റ​ഗ​റി​യി​ൽ സീ​നി​യ​റി​ന്‍റെ നി​യ​മ​നം അം​ഗീ​ക​രി​ക്കാ​തെ ജൂ​ണി​യ​റി​ന്‍റെ നി​യ​മ​നം അം​ഗീ​ക​രി​ക്കു​ന്ന​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ല.

എ​ന്നാ​ൽ ദി​വസ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​യ​മ​നം അം​ഗീ​ക​രി​ക്കു​ന്ന​തി​ന് ഈ ​നി​ബ​ന്ധ​ന കൊ​ണ്ടു​വ​രു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ല. ആ​യ​തി​നാ​ൽ നി​യ​മ​നാം​ഗീ​കാ​ര​മി​ല്ലാ​തെ അ​ധ്യാ​പ​ക​ർ തു​ട​രു​ന്പോ​ൾ പ്ര​സ്തു​ത സ്കൂ​ളി​ൽ ദി​വസ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യി​ട്ടു​ള്ള നി​യ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് മാ​നേ​ജ​രി​ൽ നി​ന്ന് ഒ​രു ഡി​ക്ല​റേ​ഷ​ൻ വാ​ങ്ങി (സ്ഥി​രം ത​സ്തി​ക​യി​ൽ നി​യ​മ​നാം​ഗീ​കാ​ര​മി​ല്ലാ​തെ തു​ട​രു​ന്ന അ​ധ്യാ​പ​ക​നെ/​അ​ധ്യാ​പി​ക​യെ അ​വ​ധി ഒ​ഴി​വി​ലേ​ക്ക് മാ​റ്റു​ന്നി​ല്ല എ​ന്ന സ​ത്യ​പ്ര​സ്താ​വ​ന അ​ട​ങ്ങി​യ​ത്) പ്ര​സ്തു​ത നി​യ​മ​നാം​ഗീ​കാ​ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ തീ​ർ​പ്പ് ക​ൽ​പ്പി​ക്കേണ്ട​താ​ണ്.