പങ്കാളിത്ത പെൻഷൻ പദ്ധതി: ആ​ശ്വാ​സ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്നതിൽ കൂടുതൽ വ്യക്തത വരുത്തി
സം​സ്ഥാ​ന​ത്ത് പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട് സ​ർ​വീ​സി​ലി​രി​ക്കെ മ​ര​ണ​മ​ട​യു​ന്ന ജീ​വ​ന​ക്കാ​രു​ടെ ആ​ശ്രി​ത​ർ​ക്ക് ആ​ശ്വാ​സധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചു​കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചു ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ച്ചു​കൊ​ണ്ടുള്ള ഉത്തരവും ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​വേ​ണ്ടി അ​പേ​ക്ഷ​ക​ർ സ​മ​ർ​പ്പി​ക്കേ​ണ്ട രേ​ഖ​ക​ൾ സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

സ​ർ​ക്കാ​ർ ഈ ​വി​ഷ​യം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ശ്വാ​സധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​തി​ൽ കൂ​ടു​ത​ൽ വ്യ​ക്‌‌തത വ​രു​ത്തി പുതിയ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചിരിക്കു​ന്നു.

1. ആ​ശ്വാ​സ ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​ത് ജീ​വ​ന​ക്കാ​ര​ന്‍റെ /ജീ​വ​ന​ക്കാ​രി​യു​ടെ ഭാ​ര്യ/​ഭ​ർ​ത്താ​വ് ആ​ണെ​ങ്കി​ൽ പു​ന​ർ​വി​വാ​ഹം ചെ​യ്തി​ട്ടി​ല്ല എ​ന്ന സാ​ക്ഷ്യ​പ​ത്രം (അ​നു​ബ​ന്ധം IIIൽ ​ത​യാ​റാ​ക്കി​യ​ത്) സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി അ​പേ​ക്ഷ​യോ​ടൊ​പ്പം ല​ഭ്യ​മാ​ക്കേ​ണ്ട​താ​ണ്.
2. മ​ര​ണ​മ​ട​യു​ന്ന ജീ​വ​ന​ക്കാ​ര​ൻ /ജീ​വ​ന​ക്കാ​രി അ​വി​വാ​ഹി​ത​ൻ/​അ​വി​വാ​ഹി​ത​യാ​ണെ​ങ്കി​ൽ ആ​ശ്വാ​സ ധ​ന​സ​ഹാ​യം മാ​താ​പി​താ​ക്ക​ൾ​ക്ക് അ​നു​വ​ദി​ച്ച് ന​ൽ​കു​ന്ന​തി​നാ​യി മാ​താ​വും പി​താ​വും സം​യു​ക്ത അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. ഇ​ത്ത​ര​ത്തി​ൽ സം​യു​ക്ത അ​പേ​ക്ഷ ല​ഭ്യ​മാ​കു​ന്ന പ​ക്ഷം ആ​ശ്വാ​സധ​ന​സ​ഹാ​യം മാ​താ​പി​താ​ക്ക​ൾ​ക്ക് തു​ല്യ​മാ​യി ഭാ​ഗി​ച്ചു ന​ൽ​കേ​ണ്ട​താ​ണ്.
3. സൂ​പ്പ​ർ ന്യൂ​മ​ററി ത​സ്തി​ക​യി​ൽ നി​യ​മി​ക്ക​പ്പെ​ട്ട​തും പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി​രി​ക്കു​ന്ന​തു​മാ​യ ജീ​വ​ന​ക്കാ​ര​നാ​ണ് മ​ര​ണ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ങ്കി​ൽ റെ​ഗു​ല​ർ ത​സ്തി​ക​യി​ൽ നി​യ​മ​നം ല​ഭി​ച്ച തീ​യ​തി അ​പേ​ക്ഷ​യി​ൽ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. നി​യ​മ​നാ​ധി​കാ​രി ഈ ​വി​ഷ​യ​ത്തി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധ ചെ​ലു​ത്തേ​ണ്ട​താ​ണ്.
4. ആ​ശ്വാ​സ ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്പോ​ൾ അ​പേ​ക്ഷ തീ​യ​തി കൃ​ത്യ​മാ​യും രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്.
5. അ​പേ​ക്ഷ​ക​ന്‍റെ ജ​ന​ന തീ​യ​തി തെ​ളി​യി​ക്കു​ന്ന രേ​ഖ​യു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ് അ​പേ​ക്ഷ​യ്ക്കൊ​പ്പം ല​ഭ്യ​മാ​ക്കേ​ണ്ട​താ​ണ്.
6. ശ​ന്പ​ള പ​രി​ഷ്ക​ര​ണ തീ​യ​തി​ക്കു​ശേ​ഷം മ​ര​ണ​പ്പെ​ടു​ന്ന ജീ​വ​ന​ക്കാ​ര​ൻ / ജീ​വ​ന​ക്കാ​രി ആ​ണെ​ങ്കി​ൽ പു​തു​ക്കി​യ ശ​ന്പ​ള സ്കെ​യി​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​വ​ര​ങ്ങ​ളാ​ണ് അ​പേ​ക്ഷ​യ്ക്കൊ​പ്പം ല​ഭ്യ​മാ​ക്കേ​ണ്ട​ത്.
7. ആ​ശ്വാ​സ ധ​ന​സ​ഹാ​യം സ്വീ​ക​രി​ക്കു​ന്ന വ്യ​ക്തി മൈ​ന​റാ​ണെ​ങ്കി​ൽ റ​വ​ന്യൂ അ​ധി​കാ​രി​ക​ളി​ൽ​നി​ന്നും ല​ഭി​ച്ച ഗാ​ർ​ഡി​യ​ൻ​ഷി​പ്പ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. 1/04/2013 മുതൽ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച​വ​ർ​ക്കാ​ണ് പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി(NPS).