സ്റ്റാറ്റ്യൂട്ടറി പെൻഷൻ ലഭിക്കില്ല
2007 ജൂ​ലൈ മു​ത​ൽ വി​ദ്യാ ഭ്യാ​സ വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​ണ്. ക​ഴി​ഞ്ഞ മാ​സം എ​ന്നെ ഫു​ൾ​ടൈം മീ​നി​യ​ൽ (എ​ഫ്ടിഎം) ​ആ​യി പ്ര​മോ​ട്ട് ചെ​യ്തു. എ​നി​ക്ക് സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യി​ല്ലേ? ഇ​ല്ലെ​ന്നാ​ണ് ഓ​ഫീ​സി​ൽ​നി ന്ന് ​അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. ഇ​ത് ശ​രി​യാ​ണോ?
ദീ​പ, അടിമാലി

താ​ങ്ക​ൾ​ക്ക് സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യി​ല്ല. 1-4-2013നു ​മു​ന്പ് സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ള്ള സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച് തു​ട​രു​ന്ന​വ​ർ 1-4-2013നോ ​അ​തി​നു ശേ​ഷ​മോ പു​തി​യ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചാ​ൽ മാ​ത്ര​മേ സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​നിൽ നി​ല​നി​ർ​ത്തു​ക​യു​ള്ളൂ. 1-4-2013നു ​മു​ന്പ് താ​ങ്ക​ൾ സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ള്ള സ​ർ​വീ​സി​ൽ അ​ല്ല ജോലി ചെയ്തിരുന്നത്. പാ​ർ​ട്ട്ടൈം സ​ർ​വീ​സു​കാ​രു​ടെ പെ​ൻ​ഷ​ൻ പ്ര​ത്യേ​കം സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ലൂ​ടെ ല​ഭി​ച്ചി​ട്ടു​ള്ള​താ​ണ്.