സ്പെഷൽ കാഷ്വൽ ലീവ് ഡ്യൂട്ടിയായി പരിഗണിക്കും
എ​ന്‍റെ സു​ഹൃ​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി കാ​ൻ​സ​ർ രോ​ഗബാ​ധി​ത​നാ​ണ്. അ​ദ്ദേ​ഹം ഒ​രു വ​ർ​ഷം 180 ദി​വ​സം കീ​മോ തെ​റാ​പ്പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​ധി എടുത്തിരുന്നു. സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വി​ലാ​യി​രു​ന്ന ഈ ​കാ​ല​യ​ള​വ് ഏൺഡ് ലീവ് ക​ണ​ക്കാ​ക്കു​ന്ന​തി​ന് പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലായെന്ന് ഓ​ഫീ​സ് മേ​ധാ​വി പ​റ​യുന്നു. ഇ​ത് ശ​രി​യാ​ണോ? സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് ഏൺഡ് ലീവ് ക​ണ​ക്കാ​ക്കു​ന്ന​തി​ന് ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​ത​ല്ലേ?
ബി​ജു ജോ​ണ്‍, വൈ​ക്കം.

കാ​ഷ്വ​ൽ അ​വ​ധി ഡ്യൂ​ട്ടി​യാ​യി പരിഗണിക്കുന്നു. സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് കാ​ഷ്വ​ൽ ലീ​വി​ന്‍റെ ഗ​ണ​ത്തി​ൽ ക​ണ​ക്കാ​ക്ക​പ്പെ​ടും. കെഎസ്ആർ പാ​ർ​ട്ട് ഒ​ന്ന്, റൂ​ൾ 78 പ്ര​കാ​രം ഡ്യൂ​ട്ടി കാ​ല​യ​ള​വി​ലാ​ണ് ഏ​ണ്‍​ഡ് ലീ​വ് ആ​ർ​ജി​ക്ക​പ്പെ​ടു​ന്ന​ത്. അ​തി​നാ​ൽ ഡ്യൂ​ട്ടി ദി​വ​സ​ങ്ങ​ൾ ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്പോ​ൾ സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് ഒ​ഴി​വാ​ക്കേ​ണ്ട​തി​ല്ല. ഏ​ണ്‍​ഡ് ലീ​വി​നു​വേ​ണ്ടി ഈ ​ദി​വ​സ​ങ്ങ​ൾ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്താം.