ഒന്നാമത്തെ ഇൻക്രിമെന്‍റ് വൈകില്ല
എ​ൽ​ഡി ക്ല​ർ​ക്കാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചിട്ട് ആറു മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ പി​എ​സ്‌‌സി ​മു​ഖേ​ന കൊ​മേ​ഴ്സ്യ​ൽ ടാ​ക്സ് ഓ​ഫീ​സി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ഇ​പ്പോ​ൾ ഒ​രു വ​ർ​ഷം ആ​കാ​റാ​യി. എ​ന്‍റെ ഒ​ന്നാ​മ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ല​ഭി​ക്കു​മോ? ആ​ദ്യം സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച തീ​യ​തി മു​ത​ൽ ഒ​രു വ​ർ​ഷം ക​ണ​ക്കാ​ക്കു​മോ? അ​തോ കൊ​മേ​ഴ്സ്യ​ൽ ടാ​ക്സ് ഓ​ഫീ​സി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ശേ​ഷം ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്ക​ണ​മോ?
ജോ​ണ്‍, തൊ​ടു​പു​ഴ

താ​ങ്ക​ളു​ടെ ര​ണ്ടു ത​സ്തി​ക​ക​ളും ഒന്നു​ത​ന്നെ​യാ​ണ​ല്ലോ. അ​തു​പോ​ലെ ശ​ന്പ​ള സ്കെ​യി​ലു​ക​ളിലും വ്യ​ത്യാ​സ​മി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ താ​ങ്ക​ൾ ആ​ദ്യം സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച തീ​യ​തി മു​ത​ൽ ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ആ ​മാ​സ​ത്തി​ന്‍റെ ആ​ദ്യ ദി​വ​സം വ​ച്ച് ഒ​ന്നാ​മ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ക്കും. എ​ന്നാ​ൽ പ്രൊ​ബേ​ഷൻ ഡി​ക്ല​യ​ർ ചെ​യ്യു​ന്ന​തി​ന് പു​തി​യ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച തീ​യ​തി മു​ത​ൽ രണ്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്ക​ണം. (ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ടെ​സ്റ്റു​ക​ൾ പാ​സാ​കു​ന്ന​തി​നു വി​ധേ​യ​മാ​യി).