ശന്പളം ഫിക്സ് ചെയ്യാം
റ​വ​ന്യു വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​യിട്ട് 15 വ​ർ​ഷ​മാ​യി. രണ്ടാമത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡ് ല​ഭി​ച്ചി​ട്ടു​ണ്ട്. നാലു മാ​സ​ത്തി​ന​കം ക്ല​ർ​ക്കാ​യി ബൈ ​ട്രാ​ൻ​സ്ഫ​ർ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​പ്പോ​ഴ​ത്തെ അ​ടി​സ്ഥാ​ന ശ​ന്പ​ളം 26,500 രൂ​പ​യാ​ണ്. കെഎ​സ്ആ​ർ ​റൂ​ൾ 28 എ ​പ്ര​കാ​ര​മു​ള്ള ഫി​ക്സേ​ഷ​ൻ ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടോ? ഹ​യ​ർഗ്രേ​ഡ് ല​ഭി​ച്ച​തു​കൊ​ണ്ട് ഫി​ക്സേ​ഷ​ൻ കി​ട്ടാ​തെ വ​രു​മോ?
പി.​ആ​ർ. ജ​യ​ശ്രീ, കൂ​ത്താ​ട്ടു​കു​ളം

താ​ഴ്ന്ന ത​സ്തി​ക​യി​ൽ ഗ്രേ​ഡ് വാ​ങ്ങി​യ​താ​ണെ​ങ്കി​ലും ഉ​യ​ർ​ന്ന ശ​ന്പ​ള സ്കെ​യി​ലി​ലേ​ക്ക് പ്രൊമോഷൻ /ബൈ ​ട്രാ​ൻ​സ്ഫ​ർ നി​യ​മ​നം ല​ഭി​ക്കു​ന്പോ​ൾ റൂ​ൾ 28 എ ​പ്ര​കാ​രം ശ​ന്പ​ളം ഫി​ക്സ് ചെ​യ്യാം. ഒ​രേ ശ​ന്പ​ള സ്കെ​യി​ലി​ൽ സ​മ​യ​ബ​ന്ധി​ത ഹ​യ​ർ ഗ്രേ​ഡ് വാ​ങ്ങി​യ​ശേ​ഷം അ​തേ സ്കെ​യി​ലി​ലേ​ക്കു ത​ന്നെ പ്ര​മോ​ഷ​ൻ ല​ഭി​ച്ചാ​ൽ ശ​ന്പ​ള ഫി​ക്സേ​ഷ​ൻ ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ല. അ​തി​നാ​ൽ താ​ങ്ക​ൾ​ക്ക് ക്ല​ർ​ക്ക് ത​സ്തി​ക​യി​ലേ​ക്ക് ബൈ ​ട്രാ​ൻ​സ്ഫ​ർ നി​യ​മ​നം ല​ഭി​ച്ചാ​ൽ ശ​ന്പ​ളം 28 എ ​പ്ര​കാ​രം ഫി​ക്സ് ചെ​യ്യാ​ൻ സാ​ധി​ക്കും.