സീനിയോരിറ്റി പോയിക്കിട്ടും
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ഡ്രൈ​വ​ർ ഗ്രേ​ഡ് 2 ആ​യി 2012ൽ ​ജോ​ലി​യി​ൽ കയറി. ക​ഴി​ഞ്ഞ വ​ർ​ഷം ഗ്രേ​ഡ് വ​ണ്‍ ആ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. ഞാൻ വ​കു​പ്പു​ത​ല മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ച്ചാ​ൽ നി​ല​വി​ലു​ള്ള എ​ന്‍റെ ശ​ന്പ​ളം സം​ര​ക്ഷി​ച്ചു​കി​ട്ടു​മോ? റ​വ​ന്യൂ വ​കു​പ്പി​ലേ​ക്ക് മാ​റ്റം ല​ഭി​ക്ക​ണ​മെ​ന്നാ​ണ് ഞാന്‌ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. പ്രാ​ദേ​ശി​ക​മാ​യി കൂ​ടു​ത​ൽ സൗ​ക​ര്യം അ​താ​ണ്. നി​ല​വി​ലു​ള്ള വ​കു​പ്പി​ൽ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ലും ജോ​ലി ചെ​യ്യേ​ണ്ടി​വ​രു​ന്ന​ത്.
ലി​ജി തോ​മ​സ്, തൊ​ടു​പു​ഴ

വ​കു​പ്പു​ത​ല മാ​റ്റം ല​ഭി​ക്കു​ന്ന​തോ​ടു​കൂ​ടി താ​ങ്ക​ൾ ആ ​വ​കു​പ്പി​ലെ ഏ​റ്റ​വും ജൂ​ണി​യ​റാ​യി​ തീ​രും. അ​തി​നാ​ൽ താ​ങ്ക​ളെ ഗ്രേ​ഡ് വ​ണ്‍ ത​സ്തി​ക​യി​ൽനി​ന്ന് റി​വേർ​ട്ട് ചെ​യ്ത് ഗ്രേ​ഡ് ടു ​ആ​ക്കി​യ​തി​നു​ശേ​ഷ​മേ മാ​റ്റം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. അ​തു​പോ​ലെ സീ​നി​യോ​റിറ്റി​യും ന​ഷ്ട​പ്പെ​ടും. ഏ​റ്റ​വും ജൂ​ണി​യ​റാ​യി​ട്ടാ​ണ് നി​യ​മി​ക്കു​ന്ന​ത്.