ശസ്ത്രക്രിയ നടത്താൻ 45 ദിവസം പ്രത്യേക അവധി
പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന ഓ​ഫീ​സി​ൽ ക്ല​ർ​ക്കാണ്. 16 വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. ഗ​ർ​ഭ​പാ​ത്ര സം​ബ​ന്ധ​മാ​യ പ്ര​ശ്നം ഉ​ണ്ട്. ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്യ​ലി​ന് വി​ധേ​യ​രാ​കു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് എ​ന്തെ​ങ്കി​ലും പ്ര​ത്യേ​ക അ​വ​ധി ല​ഭി​ക്കു​മോ? അ​തോ മ​റ്റേ​തെ​ങ്കി​ലും എ​ലി​ജി​ബി​ൾ ലീ​വ് എ​ടു​ക്കേ​ണ്ട​തു​ണ്ടോ? എ​ന്തെ​ങ്കി​ലും സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ണ്ടെ​ങ്കി​ൽ കൂ​ടു​ത​ൽ സ​ഹാ​യ​ക​ര​മാ​യി​രു​ന്നു. മേ​യ് മാസ ത്തിൽ ശ​സ്ത്രക്രി​യ ന​ട​ത്ത​ണ​മെ​ന്നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

മേ​രി ജോ​ർ​ജ്, പ​ത്ത​നം​തി​ട്ട
ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്യ​ലി​ന് വി​ധേ​യ​മാ​കു​ന്ന വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് ഈ ​ആ​വ​ശ്യ​ത്തി​ന് പ്ര​ത്യേ​ക അ​വ​ധി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ്ര​സ​വാ​വ​ധി​ക്കെ​ന്ന​പോ​ലെ ഇ​തി​ന് പ്ര​ത്യേ​ക അ​വ​ധി ല​ഭി​ക്കു​ന്ന​താ​ണ്. ശസ്ത്ര ക്രിയയ്ക്ക് വി​ധേ​യ​രാ​കു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ക്ക് 45 ദി​വ​സ​ത്തെ പ്ര​ത്യേ​ക അ​വ​ധി​ക്ക് അ​ർ​ഹ​ത​യു​ണ്ട്. മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. 1-4-2009 ലെ ​ജി​ഒ(​പി) 129/2009/ധന. ഉ​ത്ത​ര​വു പ്ര​കാ​ര​മാ​ണ് ഈ ​അ​വ​ധി 45 ദി​വ​സ​മാ​യി ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്.