ആ​ദ്യ വെ​ക്കേ​ഷ​നി​ൽ സ​റ​ണ്ട​റി​ന് യോ​ഗ്യ​ത​യി​ല്ല
2018 ജൂ​ണി​ൽ എ​യ്ഡ​ഡ് എ​ൽ​പി സ്കൂ​ളി​ൽ സ്ഥി​ര അ​ധ്യാ​പ​ക നി​യ​മ​നം ല​ഭി​ച്ചു. അ​ധ്യാ​പ​ക നി​യ​മ​നം സ​ർ​ക്കാ​ർ അം​ഗീ​കാ​ര​വും ല​ഭി​ച്ചു. ഏ​പ്രി​ൽ/ മേ​യ് മാ​സ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്താ​ൽ അ​തി​നു തു​ല്യ​മാ​യി സ​റ​ണ്ട​ർ (അ​ധി​ക ശ​ന്പ​ളം) ല​ഭി​ക്കു​മെ​ന്ന് അ​റി​യു​ന്നു. ഇ​തു ശ​രി​യാ​ണോ?
പ്ര​വീ​ണ്‍, ച​ങ്ങ​നാ​ശേ​രി

സ്കൂ​ളു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ധ്യാ​പ​ക​ർ വെ​ക്കേ​ഷ​ൻ സ്റ്റാ​ഫാ​ണ്. വെ​ക്കേ​ഷ​നി​ൽ (ഏ​പ്രി​ൽ/​മേ​യ്) അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്താ​ൽ KSR Vol.I PI Rule 81 ​പ്ര​കാ​രം സ​റ​ണ്ട​റി​ന് അ​ർ​ഹ​ത​യു​ണ്ട്. എ​ന്നാ​ൽ KSR Vol.I PI Rule 86 ​ര​ണ്ടാം ഖ​ണ്ഡി​ക പ​റയു​ന്നു: വെ​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ധ്യാ​പ​ക​ർ ആ​ദ്യ വെ​ക്കേ​ഷ​നി​ൽ എ​ന്തു ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടാ​ലും സ​റ​ണ്ട​റി​ന് യോ​ഗ്യ​ത​യി​ല്ല. അ​തു​കൊ​ണ്ട് താ​ങ്ക​ളു​ടെ ആ​ദ്യ വെ​ക്കേ​ഷ​നാ​യ ഏ​പ്രി​ൽ/ മേ​യ് മാ​സ​ങ്ങ​ളി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ പേ​രി​ൽ സ​റ​ണ്ട​ർ ല​ഭി​ക്കി​ല്ല. അ​ടു​ത്ത ഏ​പ്രി​ൽ /മേ​യ് മുതൽ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്താ​ൽ താ​ങ്ക​ൾ​ക്ക് സ​റ​ണ്ട​ർ ആ​നു​കൂ​ല്യം ല​ഭി​ക്കും.