പ്രൊബേഷനുമായി ബന്ധമില്ല
എ​ൽ​ഡി ക്ല​ർ​ക്കാണ്. ശാരീരിക ന്യൂന തയുള്ള ജീ​വ​ന​ക്കാ​രി​യാ​ണ്. എം​ഒ​പി മാ​ത്ര​മേ പാ​സാ​കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ളൂ. അ​ക്കൗ​ണ്ട് ടെ​സ്റ്റ് ലോ​വ​ർ പാ​സാ​യി​ട്ടി​ല്ല. 2012ൽ ​സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച​താ​ണ്. പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യു​വാ​ൻ താ​മ​സി​ച്ചു​പോ​യ​തു​കൊ​ണ്ട് എ​ന്‍റെ 2014 മു​ത​ലു​ള്ള ശ​ന്പ​ളം പ​രി​ഷ്ക​രി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു. ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കാ​ൻ പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യ​ണ​മെ​ന്നു​ണ്ടോ? ഇ​ക്കാ​ര​ണ​ത്താ​ൽ എ​നി​ക്ക് ഇ​പ്പോ​ഴും പ​ഴ​യ നി​ര​ക്കി​ലാ​ണ് ശ​ന്പ​ളം ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ത് പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കു​മോ?
ജ​യ​കു​മാ​രി, തൊ​ടു​പു​ഴ

ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കു​വാ​ൻ പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യ​ണ​മെ​ന്നി​ല്ല. ര​ണ്ടാ​മ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ക്കു​ന്ന​തി​നു മാ​ത്ര​മേ ത​ട​സ​മു​ള്ളൂ. ഇ​പ്പോ​ൾ പ്രൊ​ബേ​ഷ​ൻ പാ​സാ​ക്കി കി​ട്ടി​യ​തി​നാ​ൽ ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കി അ​തി​ൻ പ്ര​കാ​ര​മു​ള്ള ശ​ന്പ​ള കു​ടി​ശി​ക ന​ൽ​കു​ന്ന​തി​ൽ ത​ട​സം ഒ​ന്നും​ത​ന്നെ​യി​ല്ല. ശ​ന്പ​ള കു​ടി​ശി​ക ത​വ​ണ​യാ​യി ന​ൽ​കു​ന്ന​തി​ന്‍റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ൽ അ​തി​നു പ്ര​ശ്ന​മി​ല്ല. ഓ​ഫീ​സ് മേ​ല​ധി​കാ​രി​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് എ​ത്ര​യും പെ​ട്ടെ​ന്ന് ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കി​ കി​ട്ടാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക.