ഏൺഡ് ലീവിന് കണക്കാക്കും
കീ​മോ​തെ​റാ​പ്പി ചി​കി​ത്സ​യ്ക്കാ​യി 45 ദി​വ​സ​ത്തെ സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വി​ലാ​യി​രു​ന്നു. എ​ന്‍റെ ഏ​ണ്‍​ഡ് ലീ​വ് ക​ണ​ക്കാ​ക്കു​ന്പോ​ൾ കീ​മോ തെ​റാ​പ്പി​ക്കു​വേ​ണ്ടി യുള്ള അവധി ദി​വ​സം ഒ​ഴി​വാ​ക്കി​യാ​ണോ ഏ​ണ്‍​ഡ് ലീ​വ് ക​ണ​ക്കാ​ക്കേ​ണ്ട​ത്. അ​തോ സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വി​ന്‍റെ ഇ​ട​യ്ക്കു​വ​രു​ന്ന പൊ​തു അ​വ​ധി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി മാ​ത്ര​മാ​ണോ ഏ​ണ്‍​ഡ് ലീ​വ് ക​ണ​ക്കാ​ക്കേ​ണ്ട​ത്?
ജ​യ​രാ​ജ്, കൂ​ത്താ​ട്ടു​കു​ളം

സാ​ധാ​ര​ണ ഡ്യൂ​ട്ടി​യി​ലു​ള്ള ദി​വ​സ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ചാ​ണ​ല്ലോ ഏ​ണ്‍​ഡ് ലീ​വ് അ​നു​വ​ദി​ക്കു​ന്ന​ത്. കാ​ഷ്വ​ൽ ലീ​വ് ഡ്യൂ​ട്ടി​യാ​യി പ​രി​ഗ​ണി​ച്ച് ഏ​ണ്‍​ഡ് ലീ​വ് അ​നു​വ​ദി​ക്കു​ന്ന​തു​പോ​ലെ ത​ന്നെ​യാ​ണ് സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വും ക​ണ​ക്കാ​ക്കു​ന്ന​ത്. അ​തി​നാ​ൽ സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വി​ലാ​യി​രി​ക്കു​ന്ന കാ​ല​യ​ള​വ് ഏ​ണ്‍​ഡ് ലീ​വ് ക​ണ​ക്കാ​ക്കു​ന്ന​തി​ന് ഒ​ഴി​വാ​ക്കി​ല്ല.