ഹാഫ് പേ ലീവ് കിട്ടില്ല
ഒന്പതു വ​ർ​ഷ​മാ​യി പൊ തുമരാമത്ത് വകുപ്പ് ഓ​ഫീ​സി​ൽ പാ​ർ​ട്ട്ടൈം ​സ്വീ​പ്പ​ർ ആ​​ണ്. എ​നി​ക്ക് വ്യ​ക്തി​പ​ര​മാ​യ ഒ​രാ​വ​ശ്യം വന്നതിനാൽ പത്തു ദി​വ​സ​ത്തെ ഫാ​ഫ് പേ ​ലീ​വി​ന് അ​പേ​ക്ഷി​ച്ചു. എ​ന്നാ​ൽ എ​ന്‍റെ അ​പേ​ക്ഷ നി​ര​സി​ക്കുകയും കാ​ഷ്വ​ൽ ലീ​വ് എ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ക്കുകയും ചെയ്തു. പാ​ർ​ട്ട്ടൈം ​സ്വീ​പ്പ​ർമാ​ർ​ക്ക് ഹാ​ഫ് പേ ​ലീ​വി​നു​ള്ള അ​ർ​ഹ​ത​യി​ല്ല എ​ന്നാ​ണ് അ​റി​യി​ച്ച​ത്. ഇതു ശരിയാണോ?
വൃ​ന്ദ, മ​ല്ല​പ്പ​ള്ളി

പാ​ർ​ട്ട്ടൈം ​ജീ​വ​ന​ക്കാ​ർ​ക്ക് ഒ​രു ക​ല​ണ്ട​ർ വ​ർ​ഷം മ​റ്റു ജീ​വ​ന​ക്കാ​രെ​പ്പോലെ​ 20 ദി​വ​സ​ം കാ​ഷ്വ​ൽ ലീ​വി​ന് അ​ർ​ഹ​ത​യു​ണ്ട്. ഡ്യൂ​ട്ടി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 1/22 എ​ന്ന വ്യ​വ​സ്ഥ പ്ര​കാ​രം ഒ​രു വ​ർ​ഷം പ​ര​മാ​വ​ധി 15 ദി​വ​സം എ​ന്ന ക​ണ​ക്കി​ൽ ഏ​ണ്‍​ഡ് ലീ​വ് ഉ​ണ്ട്. എ​ന്നാ​ൽ പാ​ർ​ട്ട്ടൈം ​ജീ​വ​ന​ക്കാ​ർ​ക്ക് ഫാ​ഫ് പേ ​ലീ​വി​ന് അ​ർ​ഹ​ത​യി​ല്ല. വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് 180 ദി​വ​സ​ത്തെ പ്ര​സ​വാ​വ​ധി​യും ഉ​ണ്ട്.