എയ്ഡഡ് സ്കൂൾ അധ്യാപക- അനധ്യാപക നി​യ​മ​നാം​ഗീ​കാ​രം ഓ​ണ്‍​ലൈ​നിൽ
എയ്ഡഡ് സ്കൂൾ അധ്യാപ ക- അനധ്യാപകരുടെ 2019-20 വ​ർ​ഷ​ത്തെ നി​യ​മ​നാം​ഗീ​കാ​രം ഓ​ണ്‍​ലൈ​ൻ ആ​യി നി​ർ​വ​ഹി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കുന്നു. എ​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളി​ലെയും ബ​ന്ധ​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ​ക്ക് ഇ​തി​ന​കംത​ന്നെ പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ഴെപ്പറ​യു​ന്ന തു​ട​ർപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​രും ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ സ​മ​യ​ബ​ന്ധി​ത​മാ​യി നി​ർ​വ​ഹി​ക്കേ​ണ്ട​താ​ണ്.
സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളി​ലും റീ​സെ​റ്റ് ചെ​യ്തു ഡാ​റ്റ പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്. ഓ​ഫീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ പേ​ര്, പിഇഎൻ, മൊ​ബൈ​ൽ ന​ന്പ​ർ, ഇ​മെ​യി​ൽ ഐ​ഡി എ​ന്നി​വ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പുവ​രു​ത്തേ​ണ്ട​താ​ണ്. എ​ല്ലാ ഓ​ഫീ​സു​ക​ളി​ലേ​യും ജീ​വ​ന​ക്കാ​രു​ടെ യൂ​സ​ർ ഐ​ഡി അ​വ​രു​ടെ പിഇഎൻ ത​ന്നെ​യാ​ണെ​ന്നും ആ​യ​ത് കൃ​ത്യ​മാ​യി ത​ന്നെ​യാ​ണ് യൂ​സ​ർ ലോ​ഗി​നി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ന്നും ഉ​റ​പ്പുവ​രു​ത്താ​ൻ അ​താ​ത് വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.

ജി​ല്ലാ/​ഉ​പ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന എ​ല്ലാ സ്കൂ​ളു​ക​ളു​ടേ​യും പേ​രു​വി​വ​രം, സ്കൂ​ൾ ലി​സ്റ്റു​മാ​യി ഒ​ത്തു​നോ​ക്കി ആ​യ​ത് ത​ന്നെ​യാ​ണ് വെ​ബ് സൈ​റ്റി​ൽ എ​ന്‍റ​ർ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​താ​ണ്. ഒ​ന്നി​ല​ധി​കം സ്കൂ​ളു​ക​ളു​ള്ള വ്യ​ക്തി​ഗ​ത/​കോ​ർ​പറേ​റ്റ് മാ​നേ​ജ് മെ​ന്‍റി​ന്‍റെ കീ​ഴി​ലെ എ​ല്ലാ സ്കൂ​ളു​ക​ളും മാ​പ്പ് ചെ​യ്തി​ട്ടു​ണ്ടെ​ന്നു​കൂ​ടി ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് അ​താ​ത് ഹെ​ഡ്ക്വാ​ർ​ട്ട​ർ ഡി​ഇ​ഒമാ​രാ​ണ്.

മാ​നേ​ജ​ർ​മാ​ർ​ക്കുകൂ​ടി ഈ ​സോ​ഫ്റ്റ്‌‌വെ​യ​ർ സം​ബ​ന്ധി​ച്ച് അ​വ​ബോ​ധം ന​ൽ​കേ​ണ്ട​തു​ണ്ട്. സോ​ഫ്റ്റ് വെ​യ​ർ പ​രി​ച​യ​പ്പെ​ടു​ത്ത​ൽ പ​രി​പാ​ടി ഉ​പ​ജി​ല്ലാ ത​ല​ത്തി​ൽ ന​ട​ത്തേ​ണ്ട​തും അ​തി​ൽ ഉ​പ​ജി​ല്ല​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന ഹൈ​സ്കൂ​ൾ മാ​നേ​ജ​ർ​മാ​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​തുമാണ്. ഉ​പ​ജി​ല്ല​യി​ലെ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളു​ടെ എ​ണ്ണ​ത്തെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ഒ​ന്നി​ല​ധി​കം ഉ​പ​ജി​ല്ല​ക​ളെ കൂ​ട്ടി​ച്ചേ​ർ​ത്ത് ഈ ​പ​രി​പാ​ടി ന​ട​ത്താം. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഒാ​ഫീ​സ​ർ​മാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലും അ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലും ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഒാ​ഫീ​സ​ർ​മാ​രാ​ണ് ഈ ​പ​രി​പാ​ടി ന​ട​ത്തേ​ണ്ട​ത്. മു​ന്പ് പ​രി​ശീ​ല​നം ല​ഭി​ച്ച ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം ഇ​തി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. ഈ ​പ​രി​പാ​ടി സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ, വേ​ദി, തീ​യ​തി എ​ന്നീ വി​വ​ര​ങ്ങ​ൾ അ​താ​ത് ജി​ല്ലാ നോ​ഡ​ൽ ഒാ​ഫീ​സ​ർ​മാ​രെ മു​ൻ​കൂ​ട്ടി അ​റി​യി​ക്കേ​ണ്ട​തും ജി​ല്ലാ നോ​ഡ​ൽ ഒാ​ഫീ​സ​ർ​മാ​ർ വി​വ​ര​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ച് ബ​ന്ധ​പ്പെ​ട്ട സം​സ്ഥാ​ന നോ​ഡ​ൽ ഒാ​ഫീ​സ​ർ​മാ​രെ അ​റി​യി​ക്കേ​ണ്ട​തു​മാ​ണ്.

നി​ർ​ദി​ഷ്ട സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ വെ​ബ്സൈ​റ്റ് പ​രി​ശോ​ധി​ച്ച് കൃ​ത്യ​ത ഉ​റ​പ്പു​വ​രു​ത്താ​ത്ത​തു കാ​ര​ണം ഏ​തെ​ങ്കി​ലും മാ​നേ​ജ​ർ​ക്ക് അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​രി​ക​യോ ഒാ​ഫീ​സി​ൽ​നി​ന്ന് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ക​ഴി​യാ​തെ വ​രി​ക​യോ ഉ​ണ്ടാ​യാ​ൽ ആ​യ​തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം അ​താ​ത് ജി​ല്ലാ ഉ​പ​ജി​ല്ലാ ഒാ​ഫീ​സ​ർ​മാ​ർ​ക്കാ​യി​രി​ക്കും.