സർക്കാർ ജീവനക്കാരുടെ പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ ഉടൻ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്
ഭാ​വി​യി​ൽ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ജീ​വ​ന​ക്കാ​ര​ൻ വി​ര​മി​ക്കു​ന്ന ദി​വ​സംത​ന്നെ വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നു സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ താ​ഴെ​പ്പ​റ​യു​ന്ന രീ​തി​യി​ൽ ജീ​വ​ന​ക്കാ​ര​ന്‍റെ പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ന​ട​പ​ടി​യെ മൂ​ന്നു ഭാ​ഗ​ങ്ങ​ളാ​യി വി​ഭ​ജി​ച്ച് ഉ​ത്ത​ര​വ്.

ഭാ​ഗം ഒന്ന്

സ​്പാർ​ക്കി​ൽ​നി​ന്നും ഓ​രോ വ​ർ​ഷ​വും ജ​നു​വ​രി ഒ​ന്നാം തീ​യ​തി​യും ജൂ​ലൈ ഒ​ന്നാം തീ​യ​തി​യും ആ ​തീ​യ​തി മു​ത​ൽ 18 മാ​സ​ത്തി​നു​ള്ളി​ൽ വി​ര​മി​ക്കു​ന്ന ജീ​വ​ന​ക്കാ​രു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി ഓ​ഫീ​സ് മേ​ല​ധി​കാ​രി​ക്കും പ്രി​സ​ത്തി​നും (PRISM-Soft ware) ന​ൽ​കും.

പ്ര​സ്തു​ത ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ പെ​ൻ​ഷ​നു​ള്ള അ​പേ​ക്ഷ സ​മ​യ​ബ​ന്ധി​ത​മാ​യി സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് കാ​ണി​ച്ചു ജീ​വ​ന​ക്കാ​ര​ൻ വി​ര​മി​ക്കു​ന്ന​തി​നു 18 മാ​സം മു​ന്പ്, 12 മാ​സം മു​ന്പ് , തു​ട​ർ​ന്ന് ഓ​രോ മാ​സ​വും പെ​ൻ​ഷ​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തു​വ​രെ/ വി​ര​മി​ക്കു​ന്ന​തു​വ​രെ സ്പാ​ർ​ക്കി​ൽ​നി​ന്നും ജീ​വ​ന​ക്കാ​ര​നും ഓ​ഫീ​സ് മേ​ല​ധി​കാ​രി​യും എസ്എംഎസ് അ​ല​ർ​ട്ട് ന​ൽ​കും. പെ​ൻ​ഷ​ൻ അ​പേ​ക്ഷ കി​ട്ടു​ന്ന മു​റ​യ്ക്ക് പ്രി​സ​ത്തി​ൽ നി​ന്നും സ്പാ​ർ​ക്കി​ലേ​ക്ക് അ​പേ​ക്ഷ ല​ഭി​ച്ചതായി ഒ​രു അ​റി​യി​പ്പ് ന​ൽ​കും.

വ​കു​പ്പു​ത​ലഅ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ടു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ഭാ​ഗം ജീ​വ​ന​ക്കാ​രും വി​ര​മി​ക്കു​ന്ന​തി​ന് ആറു മാ​സം മു​ന്പു​ത​ന്നെ പെ​ൻ​ഷ​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​യ​ത് യ​ഥാ​സ​മ​യം പെ​ൻ​ഷ​ൻ സാം​ഗ്ഷ​നിം​ഗ് അ​ഥോറി​റ്റി​ക്ക് /അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ലി​ന് ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഓ​ഫീ​സ് മേ​ല​ധി​കാ​രി ഉ​റ​പ്പു വ​രു​ത്തണം.

എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ പ്രൊ​പ്പോ​സ​ൽ അ​ത​ത് അ​ധ്യ​യ​ന​വ​ർ​ഷം അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ കാ​ത്തു​നി​ൽ​ക്കാ​തെ അ​വ​രു​ടെ യ​ഥാ​ർ​ഥ വി​ര​മി​ക്ക​ൽ തീ​യ​തി​ക്കു ആ​റു മാ​സം മു​ന്പു​ത​ന്നെ പെ​ൻ​ഷ​ൻ സാം​ഗ്ഷ​നിം​ഗ് അ​ഥോറി​റ്റി​ക്ക് ല​ഭ്യ​മാ​യി​ട്ടു​ണ്ടെ​ന്ന് ബ​ന്ധ​പ്പെ​ട്ട സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പ​ക​ർ/ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ/​വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ ഉ​റ​പ്പു​വ​രു​ത്തണം.

ഭാ​ഗം രണ്ട്

സ്പാ​ർ​ക്കി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന വി​ര​മി​ക്കു​ന്ന ജീ​വ​ന​ക്കാ​രു​ടെ ലി​സ്റ്റി​ൽ 12 മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ വി​ര​മി​ക്കു​ന്ന ജീ​വ​ന​ക്കാ​രു​ടെ സ​ർ​വീ​സ് വെ​രി​ഫി​ക്കേ​ഷ​ൻ ഓ​ഫീ​സ് മേ​ല​ധി​കാ​രി ആ​രം​ഭി​ക്കേ​ണ്ട​താ​ണ്. ആ​യ​തി​ൽ ജീ​വ​ന​ക്കാ​ര​ന്‍റെ യോ​ഗ്യ സേ​വ​ന​കാ​ലം, യോ​ഗ്യ​മ​ല്ലാ​ത്ത സേ​വ​ന​കാ​ലം, സ​ർ​വീ​സ് ഭം​ഗം, അ​ധി​ക സേ​വ​ന​കാ​ലം എ​ന്നി​വ ക​ണ​ക്കാ​ക്കേ​ണ്ട​താ​ണ്. ജീ​വ​ന​ക്കാ​ര​ൻ വി​ര​മി​ക്കു​ന്ന​തി​നു മൂ​ന്നു​വ​ർ​ഷം മു​ന്പു​ള്ള എ​ൽ​സി/​എ​ൻ​എ​ൽ​സി എ​ന്നി​വ അ​ത​ത് ഓ​ഫീ​സി​ൽ​നി​ന്നും ഓ​ഫീ​സ് മേ​ല​ധി​കാ​രി വാ​ങ്ങേ​ണ്ട​താ​ണ്.

ഭാ​വി​യി​ലു​ണ്ടാ​യേ​ക്കാ​വു​ന്ന ശ​ന്പ​ള വ​ർ​ധ​ന​യ്ക്കും ക്ഷാമബ ത്തയ്ക്കും കാ​ത്തു​നി​ൽ​ക്കാ​തെ പെ​ൻ​ഷ​നു​ള്ള അ​പേ​ക്ഷ ന​ൽ​കു​ന്ന സ​മ​യ​ത്തെ സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ തി​ട്ട​പ്പെ​ടു​ത്തി ഓ​ഫീ​സ് മേ​ല​ധി​കാ​രി, പെ​ൻ​ഷ​ൻ പ്രൊ​പ്പോ​സ​ൽ പെ​ൻ​ഷ​ൻ സാം​ഗ്ഷ​നിം​ഗ് അ​ഥോറി​റ്റി​ക്ക് /അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ലി​നു ന​ൽ​കണം.

വി​ജി​ല​ൻ​സ് കേ​സ്, വി​ചാ​ര​ണ​യ്ക്ക് എ​ടു​ത്താ​ൽ മാ​ത്ര​മാ​ണ് ജു​ഡീ​ഷ​ൽ ന​ട​പ​ടി ക്ര​മ​മാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്. വി​ജി​ല​ൻ​സ് എ​ൻ​ക്വ​യ​റി വി​ജി​ല​ൻ​സ് കേ​സാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ ത​മ്മി​ലു​ള്ള സി​വി​ൽ കേ​സ് ജീ​വ​ന​ക്കാ​ര​നെ​തി​രേയു​ള്ള ജു​ഡീ​ഷ​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി പ​രി​ഗ​ണി​ക്കാ​ൻ പാ​ടു​ള്ള​ത​ല്ല.

ഭാ​ഗം മൂന്ന്

വി​ര​മി​ക്കു​ന്ന ജീ​വ​ന​ക്കാ​ര​ന്‍റെ സ​ർ​വീ​സ് ബു​ക്കും വെ​രി​ഫി​ക്കേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും സ​ഹി​തം പെ​ൻ​ഷ​ൻ സാം​ഗ്ഷ​നിം​ഗ് അ​ഥോറി​റ്റി അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ലി​ന് ന​ൽ​കേ​ണ്ട​താ​ണ്. സ​ർ​വീ​സ് ബു​ക്ക് ഇ​ല്ലാ​ത്ത ജീ​വ​ന​ക്കാ​രു​ടെ കേ​സി​ൽ Descriptive Roll നൊപ്പം വെ​രി​ഫി​ക്കേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ലി​നു ന​ൽ​കേ​ണ്ട​താ​ണ്.

വി​ജി​ല​ൻ​സ് കേ​സ്/ കോ​ട​തി കേ​സ്/ വ​കു​പ്പു​ത​ല അ​ച്ച​ട​ക്ക ന​ട​പ​ടി എ​ന്നി​വ നേ​രി​ടു​ന്ന​വ​ർ ഒ​ഴി​കെ​യു​ള്ള എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും വി​ര​മി​ച്ച ദി​വ​സം ത​ന്നെ പെ​ൻ​ഷ​ൻ, ഡി​സി​ആ​ർ​ജി പെ​ൻ​ഷ​ൻ, ക​മ്യൂ​ട്ടേ​ഷ​ൻ എ​ന്നീ ആ​നു​കൂ​ല്യ​ങ്ങ​ൾ അ​നു​വ​ദി​ച്ചു​കൊ​ണ്ട് അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ലി​ൽ​നി​ന്നും അ​ധി​കാ​ര​ദാ​നം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ഓ​ഫീ​സ് മേ​ല​ധി​കാ​രി ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്.

പെ​ൻ​ഷ​ൻ പ്രൊ​പ്പോ​സ​ൽ അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ലി​നു മു​ൻ​കൂ​റാ​യി സ​മ​ർ​പ്പി​ച്ച​ശേ​ഷം ജീ​വ​ന​ക്കാ​ര​ന്‍റെ വി​ര​മി​ക്ക​ൽ തീ​യ​തി വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ സേ​വ​ന -വേ​ത​ന വ്യ​വ​സ്ഥ​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന മാ​റ്റം, വ​കു​പ്പു ത​ല​ത്തി​ലോ ജു​ഡീ​ഷ​ൽ ത​ല​ത്തി​ലോ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ആ​യ​തി​ന്‍റെ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ഓ​ഫീ​സ് മേ​ല​ധി​കാ​രി ഒ​രു സം​ഭ​വ/ സം​ഭ​വ ര​ഹി​ത സാ​ക്ഷ്യ​പ​ത്രം ജീ​വ​ന​ക്കാ​ര​ൻ വി​ര​മി​ച്ച് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ലി​ന് ല​ഭ്യ​മാ​ക്കേ​ണ്ട​താ​ണ്.

ഡി​സി​ആ​ർ​ജി അ​നു​വ​ദി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സ​ത്തി​ന് കോ​ട​തി ഉ​ത്ത​ര​വു​മൂ​ലം പ​ലി​ശ ന​ൽ​കേ​ണ്ടി​വ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ കാ​ല​താ​മ​സം ഏ​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നാ​ണോ സം​ഭ​വി​ച്ച​ത് പ്ര​സ്തു​ത ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്നും പ​ലി​ശ​യി​ന​ത്തി​ൽ സ​ർ​ക്കാ​രി​നു​ണ്ടാ​യ ന​ഷ്ടം ഈ​ടാ​ക്കു​ന്ന​താ​ണ്.

ഓ​ഡി​റ്റ് ന​ട​ത്തു​വാ​ൻ സാ​ങ്കേ​തി​ക ത​ട​സ​മു​ണ്ടെ​ങ്കി​ൽ മാ​ത്രം ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ൽ​നി​ന്നും ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള 200 രൂ​പ വി​ല​യു​ള്ള മു​ദ്ര പ​ത്ര​ത്തി​ൽ ഡി​സി​ആ​ർ​ജി അ​നു​വ​ദി​ക്കേ​ണ്ട​താ​ണ്. ഒ​രു ജീ​വ​ന​ക്കാ​ര​ന്‍റെ സ​ർ​ക്കാ​ർ ഇ​ത​ര ബാ​ധ്യ​ത​ക​ൾ (സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​ക്കാ​ർ ക​ന്പ​നി​ക​ൾ, ലോ​ക്ക​ൽ ബോ​ഡി​ക​ൾ എ​ന്നി​വ​യി​ൽ നി​ന്നു​ള്ള ബാ​ധ്യ​ത​ക​ൾ) ജീ​വ​ന​ക്കാ​ര​ൻ വി​ര​മി​ക്ക​ൽ സ​മ​യ​ത്തു ഡി​ഡി​ഒ​യ്ക്ക് /ഓ​ഫീ​സ് മേ​ല​ധി​കാ​രി​ക ന​ൽ​കു​ന്ന സ​മ്മ​ത​പ​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല​ല്ലാ​തെ ഈ​ടാ​ക്കാ​ൻ പാ​ടി​ല്ല.

സ്വയം വി​ര​മി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​യി​ൽ അ​നു​മ​തി ന​ൽ​കി മൂ​ന്നു മാ​സ​ത്തി​ന​കം പെ​ൻ​ഷ​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​യ​ത് യ​ഥാ​സ​മ​യം പെ​ൻ​ഷ​ൻ സാം​ഗ്ഷ​നിം​ഗ് അ​ഥോറി​റ്റി​ക്ക്/​അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ലി​ന് ല​ഭ്യ​മാ​യി​ട്ടു​ണ്ടെ​ന്നും ഓ​ഫീ​സ് മേ​ല​ധി​കാ​രി ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്. ‌

പ​രാ​മ​ർ​ശി​ച്ചി​ട്ടു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ എ​ന്തെ​ങ്കി​ലും വിശദീക​ര​ണം ആ​വ​ശ്യ​മു​ള്ള പ​ക്ഷം pensionb. [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ 0471-2518764 എ​ന്ന ഫോ​ണ്‍ ന​ന്പ​രി​ലോ ഓ​ഫീ​സ് മേ​ല​ധി​കാ​രി​ക്ക് /വ​കു​പ്പു ത​ല​വ​ന്/ നി​യ​മ​ന അ​ധി​കാ​രി​ക്ക് / പെ​ൻ​ഷ​ൻ സാം​ഗ്ഷ​നിം​ഗ് അ​ഥോറി​റ്റി​ക്ക് ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​ത് സ​ർ​ക്കാ​ർ ഗൗ​ര​വ​മാ​യി കാ​ണു​ന്ന​തും വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രേ വ​കു​പ്പു​ത​ല അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തു​മാ​ണ്.

പെ​ൻ​ഷ​ൻ നി​ർ​ണ​യം പ്രി​സ​ത്തി​ലൂ​ടെ

സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പെ​ൻ​ഷ​ൻ അ​പേ​ക്ഷ​ക​ൾ ഒാ​ൺ​ലൈ​നാ​യി പ്രി​സ​ത്തി​ലൂ​ടെ (PRISM-Pensioners Information System) ന​ൽ​കാം. www. pri smkerala.gov.in എ​ന്ന വെ​ബ് സൈ​റ്റി​ൽ പ്ര​വേ​ശി​ച്ച് ര​ജി​സ്ട്രേഷൻ ന​ട​ത്തു​ക. ആ​ദ്യ​മാ​യി പെർമനന്‍റ് എംപ്ലോയീ നന്പറും ​ജ​ന​ന​ത്തീ​യ​തി​യും വ്യ​ക്തി വി​വ​ര​ങ്ങ​ളും ന​ൽ​ക​ണം. മൊ​ബൈ​ൽ ന​ന്പ​ർ നി​ർ​ബ​ന്ധ​മാ​യും ന​ൽ​ക​ണം. തു​ട​ർ​ന്ന് മൊ​ബൈ​ലി​ൽ ഒ​ടി​പി ന​ന്പ​ർ വ​രും. ഇ​ത് വെ​ബ്സൈ​റ്റി​ൽ ന​ൽ​കി ക​ഴി​ഞ്ഞാ​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി പൂ​ർ​ത്തി​യാ​യി.

തു​ട​ർ​ന്ന് മൊ​ബൈ​ലി​ൽ യൂസ​ർ നെ​യിം, പാ​സ് വേ​ഡ് വ​ന്നു ക​ഴി​ഞ്ഞാ​ൽ അ​ടു​ത്ത ന​ട​പ​ടി​ക്കു തു​ട​ക്ക​മാ​യി.