എസ്എൽഐ ഇപ്പോൾ ക്ലോസ് ചെയ്യാം
2019 ജൂ​ലൈ 31ന് ​സ​ർ​വീ​സി​ൽ​നി​ന്ന് വിരമിക്കേണ്ട ആ​ളാ​ണ്. എ​ന്‍റെ പേ​രി​ലു​ള്ള ഗ്രൂ​പ്പ് ഇ​ൻ​ഷ്വ​റ​ൻ​സ് (ജിഐ എസ്), എ​സ്എ​ൽ​ഐ എ​ന്നി​വ ക്ലോ​സ് ചെ​യ്യാ​ൻ സാ​ധി​ക്കു​മോ? അ​തു​പോ​ലെ ജി​പി​എ​ഫി​ന്‍റെ കാ​ലാ​വ​ധി എ​പ്പോൾ വ​രെ​യാ​ണ് ?
എ​സ്.​എ. സു​മ, തൃ​ശൂ​ർ

താ​ങ്ക​ളു​ടെ എ​സ്എ​ൽ​ഐ​യു​ടെ കാ​ലാ​വ​ധി തീ​ർ​ന്നു​കാ​ണാ​ൻ സാ​ധ്യ​ത​യു​ണ്ട്. 55 വ​യ​സ് പൂ​ർ​ത്തി​യാ​കു​ന്ന തീ​യ​തി വ​ച്ച് എ​സ്എ​ൽ​ഐ ക്ലോ​സ് ചെ​യ്യാം. തു​ട​ർ​ന്നു​ള്ള മാ​സ​ങ്ങ​ളി​ൽ വ​രി​സം​ഖ്യ അ​ട​യ്ക്കേ​ണ്ട​തി​ല്ല. എ​ന്നാ​ൽ ഗ്രൂ​പ്പ് ഇ​ൻ​ഷ്വ​റ​ൻ​സി​ന്‍റെ വ​രി​സം​ഖ്യ ജൂ​ലൈ 31 വ​രെ അ​ട​യ്ക്കേ​ണ്ട​താ​ണ്. ജി​പി​എ​ഫ് വിരമിക്കുന്നതിന് ഒ​രു വ​ർ​ഷം മു​ന്പ് ക്ലോ​സ് ചെ​യ്യാ​വു​ന്ന​താ​ണ്. ജി​പി​എ​ഫും ഉ​ട​ൻ ത​ന്നെ ക്ലോ​സ് ചെ​യ്യാ​ം. അ​വ​സാ​ന ശ​ന്പ​ള​ത്തി​ൽ​നി​ന്ന് ജി​പി​എ​ഫ് വ​രി​സം​ഖ്യ പി​ടി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ്.