1- 4- 2013നു മുന്പ് പാർട്ട്ടൈം സർവീസിൽ പ്രവേശിച്ചു. പാർട്ട്ടൈം സർവീസിൽ ആറു വർഷത്തെ സേവനത്തിനുശേഷം 10- 5 -2014ൽ ഫുൾടൈം സർവീസിൽ പ്രവേശിച്ചു. ബൈട്രാൻസ്ഫർ മുഖേനയാണ് എനിക്ക് പ്രമോഷൻ ലഭിച്ചത്. പങ്കാളിത്ത പെൻഷൻ പദ്ധതിയിലാണ് ഉള്ളത്. എനിക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷന് അർഹതയുള്ളതല്ലേ?
ജിനു മോഹൻ, തിരുവല്ല
1- 4- 2013നു മുന്പ് പാർട്ട്ടൈം തസ്തികയിൽ ഉണ്ടായിരിക്കുകയും 1- 4 -2013നു ശേഷം ഫുൾടൈം തസ്തികയിലേക്ക് ബൈ ട്രാൻസ്ഫർ അഥവാ ബൈ പ്രമോഷൻ ലഭിക്കുകയും ചെയ്ത ജീവനക്കാർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷനിൽ തുടരുന്നതിന് അനുമതി നൽകിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. നിലവിൽ പങ്കാളിത്ത പദ്ധതിയിൽ തുടരുന്ന ഈ വിഭാഗം ജീവനക്കാർക്ക് ഓപ്ഷൻ നൽകി സ്റ്റാറ്റ്യൂട്ടറി പെൻഷനിലേക്ക് മാറുകയോ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ തുടരുകയോ ചെയ്യാം. സ്റ്റാറ്റ്യൂട്ടറി പെൻഷനിലേക്ക്് മാറുന്നവരുടെ വിരമിക്കൽ പ്രായം 56 വയസായിരിക്കും. പങ്കാളിത്ത പദ്ധതിയിൽ തുടരുന്നവർക്ക് 60 വയസുവരെ തുടരാം.
സ.ഉ(പി) 178/ധന. തീയതി. 16/11/2018.