കുടിശികയ്ക്കും അർഹതയുണ്ട്
11- 8- 2015ൽ ​ക്ല​ർ​ക്ക് ത​സ്തി​ക​യി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പി​ന്നീ​ട് 5- 6- 2016ൽ ​പി​എ​സ്‌‌സി മു​ഖേ​ന ത​ന്നെ റ​വ​ന്യൂ വ​കു​പ്പി​ൽ ക്ല​ർ​ക്ക് ത​സ്തി​ക​യി​ൽ ത​ന്നെ ജോ​ലി ല​ഭി​ക്കു​ക​യും ചെ​യ്തു. 1- 8- 2016ൽ ​എ​നി​ക്ക് ആ​ദ്യ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ച്ചു. 5-6-2018ൽ ​എ​ന്‍റെ പ്രൊ​ബേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ചു. എ​ന്‍റെ ര​ണ്ടാ​മ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് എ​പ്പോഴാണ് ല​ഭി​ക്കു​ക‍? തു​ട​ർ​ന്നു​ള്ള ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ ഏ​തു മാ​സ​ത്തി​ലാ​ണ് ല​ഭി​ക്കു​ക‍?
അ​ജേ​ഷ്, പ​ത്ത​നം​തി​ട്ട

മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ സ​ർ​വീ​സ് കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് 1- 8- 2016ൽ ​ആ​ദ്യ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ച്ച​ത്. പ്രൊ​ബേഷ​ൻ ഡി​ക്ല​യ​ർ ചെ​യ്ത​ത് 5-6-2018ൽ ​ആ​യ​തി​നാ​ൽ താ​ങ്ക​ളു​ടെ അ​ടു​ത്ത ഇ​ൻ​ക്രി​മെ​ന്‍റ് 1- 8- 2018ൽ ​ആ​ണ് ല​ഭി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ 1- 8 -2017 മു​ത​ലു​ള്ള കു​ടി​ശി​ക​യ്ക്ക് അ​ർ​ഹ​ത​യു​ണ്ട്. തു​ട​ർ​ന്നു​ള്ള ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ എ​ട്ടാം മാ​സ​ത്തി​ൽ ല​ഭി​ക്കു​ം.

Loading...