റവന്യു ഡിപ്പാർട്ട്മെന്റിൽ എൽഡിസി ആയി ജോലി ചെയ്യുന്നു. എന്റെ ഭാര്യ പ്രസവിച്ചിട്ട് രണ്ടു മാസമായി. പിതൃത്വാവധി ഇതുവരെ എടുത്തിട്ടില്ല. പ്രസവ തീയതി മുതൽ പത്തു ദിവസം വരെ ആയിരുന്നോ പിതൃത്വാവധി എടു ക്കേണ്ടിയിരുന്നത്. ഇനി അവധി കിട്ടുമോ?
കെ.എൽ. ആന്റണി, ഏറ്റുമാനൂർ
KSR Vol. I PI Rule 102 B ആണ് പിതൃത്വാവധിയെക്കുറിച്ച് പ്രതിപാദിക്കുന്നത്. പിതൃത്വാവധി പത്തു ദിവസമാണ്. ഭാര്യയുടെ പ്രസവ തീയതിയിലോ അല്ലെങ്കിൽ പ്രസവ തീയതി മുതൽ മൂന്നു മാസത്തിനുള്ളിലോ പിതൃത്വാവധി എടുത്തിരിക്കണം. പ്രസവ തീയതി മുതൽ മൂന്നു മാസം കഴിഞ്ഞാൽ പിതൃത്വാവധി ലഭിക്കില്ല. സർവീസിൽ രണ്ടു പ്രാവശ്യം മാത്രമേ പിതൃത്വാവധി ലഭിക്കൂ. പ്രസവ തീയതി രേഖപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ് അവധി ലഭിക്കുന്നതിന് നിർബന്ധമാണ്. ഒരുമിച്ച് പത്തു ദിവസം വരെ എടുക്കുകയും ചെയ്യണം.